ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ തടവ് പുള്ളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ പ്രതി കൊല്ലപ്പെട്ടു. ഡല്‍ഹി രോഹിണി കോടതി വെടിവയ്പ്പ് കേസിലെ പ്രതിയായ തില്ലു താജ്പുരിയാണ് കൊല്ലപ്പെട്ടത്.
എതിര്‍സംഘത്തില്‍പ്പെട്ട യോഗേഷ് ടുന്ഡയും കൂട്ടാളികളും ജയിലിനുള്ളില്‍വച്ച് ഇരുമ്പുദണ്ഡുകൊണ്ട് അടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആക്രമണത്തില്‍ രോഹിത് എന്ന തടവുകാരനും പരിക്കേറ്റിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തെന്നാണ് വിവരം.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.