ന്യൂഡൽഹി: ഡൽഹി മലയാളി കൂട്ടായ്മയുടെ മൂന്നാമത് വാർഷികാഘോഷം മേയ് ഏഴിന് വൈകുന്നേരം നാലിന് ഹൗസ് ഖാസിലുള്ള സഹോദയ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
എഡിജിപി എസ്.ശ്രീജിത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. ഡിനു ചന്ദ്രൻ (അസോസിയറ്റ് പ്രഫസർ, എയിംസ്),ഷാജിമോൻ.ജെ (അണ്ടർ സെക്രട്ടറി, നോർക്ക), അഡ്വ.ചാണ്ടി ഉമ്മൻ, അഡ്വ. അരുൺ കെ.വി, ബാബു പണിക്കർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
ഡൽഹി എൻസിആർ മേഖലകളിലെ വിവിധ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കലാസന്ധ്യ അരങ്ങേറും.
പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു എന്ന് ഡൽഹി മലയാളി കൂട്ടായ്മ മാനേജിംഗ് ട്രസ്റ്റി രമ.എസ് അറിയിച്ചു. സംഗമ സദസിൽ നോർക്ക രജിസ്ട്രേഷന്റെ പ്രത്യേക ഡെസ്ക്ക് ഉണ്ടായിരിക്കുമെന്നും കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.