ന്യൂ ഡൽഹി: ബാലഗോകുലം ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം പിങ്ക് അപാർട്മെന്റിലെ ശിവശക്തി അമ്പലത്തിൽ വച്ചു നടത്തപ്പെട്ടു.
ആഘോഷപരിപാടികൾക്ക് ബാലഗോകുലം ഡൽഹി എൻസി ആർ ഉപാധ്യക്ഷൻ മോഹനകുമാർ ജി, മുതിർന്ന ഗോകുലാംഗം മധു ജി, കാര്യദർശി മിഥുൻ മോഹൻ ജി, രക്ഷാധികാരി സുശീൽ ജി തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു. തുടർന്ന് വിഷുവിന്റെ പ്രാധാന്യത്തെ കുറിച്ചും ഐതിഹ്യത്തെ കുറിച്ചും മോഹനകുമാർജി ഗോകുലാംഗങ്ങളുമായി സംവദിച്ചു.
വിഷു കണിയൊരുക്കുകയും ചടങ്ങിൽ പങ്കെടുത്ത ഗോകുലാംഗങ്ങൾക്ക് മധു വല്യമ്പത്ത് വിഷു കൈനീട്ടം നൽകുകയും ചെയ്തു. തുടർന്ന് ലഞ്ചു-വിനോദ് നായർ ദമ്പതികളുടെ വീട്ടിൽ ഗോകുല കുടുംബാംഗങ്ങൾ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
ചടങ്ങിൽ ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ് ജി, ബാലഗോകുലം ദക്ഷിണ മധ്യമേഖല പൊതുകാര്യദർശി യു.ടി പ്രകാശ് ജി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.