ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ സ്ഥാപക ദിനാഘോഷങ്ങൾ ഏപ്രിൽ 15 ശനിയാഴ്ച നടത്തപ്പെടുന്നു. ആർ കെ പുരം കേരളാ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5 മുതലാണ് പരിപാടികൾ അരങ്ങേറുക.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിക്കും. നേവൽ ചീഫ് അഡ്മിറൽ ആർ ഹരികുമാർ മുഖ്യാതിഥിയാകും. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി കെവി ശിവപ്രസാദ്, മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് എന്നിവർ വിശിഷ്ടാതിഥികളാവും. പ്രോഗ്രാം കൺവീനറും വൈസ് പ്രസിഡന്റുമായ മണികണ്ഠൻ കെവി കൃതജ്ഞത പറയും.
ചടങ്ങിൽ റിട്ട ജസ്റ്റിസ് കുര്യൻ ജോസഫ് ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരവും മുൻ ഡിഎംഎ വൈസ് പ്രസിഡന്റ് കൂടിയായ ജി ശിവശങ്കരൻ ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരവും ഏറ്റുവാങ്ങും. തുടർന്ന് ഡിഎംഎയുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന 75-ാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം, ഡിഎംഎ യു-ട്യൂബ് ചാനൽ, ഇൻസ്റ്റാഗ്രാം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
പൈതൃകം മലങ്കര സഭാ സാഹിതീ സരണിയുടെ ദർശനങ്ങൾ എന്ന എംജി ജോർജ് മുത്തൂറ്റിന്റെ പുസ്തക പ്രകാശനവും ത്രൈമാസികയുടെ ഡിഎംഎ ദിനപ്പതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്യും.
തുടർന്നു നടക്കുന്ന ആഘോഷ പരിപാടികളിൽ കൊച്ചിൻ കലാഭവൻ കെഎസ് പ്രസാദിന്റെ നേതൃത്വത്തിൽ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് സ്റ്റാൻഡ്-അപ് കോമഡി ആവും മുഖ്യ ഇനം.
https://youtube.com/live/ITuhxbREcUw?feature=share എന്ന യു-ട്യൂബ് ലിങ്കിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്ന പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9810388593, 7838891770 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.