ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡ മുഖ്യ ഓഹരിയുടമയായ നൈനിറ്റാൾ ബാങ്ക് ലിമിറ്റഡ് (എൻബിഎൽ) റൈറ്സ് ഇഷ്യൂ വഴി 100.00 കോടി സമാഹരിച്ചു.
നൈനിറ്റാൾ ബാങ്കിന്റെ വളർച്ച പാതയിൽ ഉണ്ടാകുന്ന ഭാവി മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനും റിസർവ് ബാങ്ക് നിർദേശിക്കുന്ന മൂലധന പര്യാപ്തത സംബന്ധിച്ച നിയന്ത്രണ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സമാഹരിച്ച പണം ഉപയോഗിക്കുമെന്ന് നൈനിറ്റാൾ ബാങ്ക് എംഡിയും സിഇഒയുമായ നിഖിൽ മോഹൻ പറഞ്ഞു.
1973 മുതൽ ബാങ്ക് ഓഫ് ബറോഡ നിയന്ത്രിക്കുന്ന ഒരു ഷെഡ്യൂൾഡ് കൊമേഴ്സ്യൽ പ്രൈവറ്റ് സെക്ടർ ബാങ്കാണ് നൈനിറ്റാൾ ബാങ്ക്. ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇന്നുവരെ 98.57 ശതമാനം ഓഹരിയുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിൽ (ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി & എൻസിആർ, രാജസ്ഥാൻ, ഹരിയാന) സാന്നിധ്യമുള്ള നൈനിറ്റാൾ ബാങ്കിന് 168 ബ്രാഞ്ചുകളുണ്ട്.
എൻബിഎലിന്റെ ബിസിനസ് മാർച്ച് 31ന് 12,305.00 കോടി രൂപയായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബാങ്കിന്റഎ നെറ്റ് എൻപിഎ 2.50%, പ്രൊവിഷൻ കവറേജ് അനുപാതം 80.00%, സിആർആർ 16.00 ശതമാനം എന്നിങ്ങനെയാണ് (ഓഡിറ്റ് ചെയ്യപ്പെടാത്തത്).