+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എല്ലാവർക്കും വീട് എന്ന ലക്ഷ്യം

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും കേ​ര​ള​ത്തെ​യും സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​ന​ക​ര​മാ​യ ദി​വ​സ​മാ​ണി​ന്ന്. പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക മാ​ത്ര​മ​ല്ല, പ്ര​ഖ്യാ​പി​ക്കു​ന്ന​വ സ​മ​യ​ബ​ന്ധി​ത​മാ​യ
എല്ലാവർക്കും വീട് എന്ന ലക്ഷ്യം
സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും കേ​ര​ള​ത്തെ​യും സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​ന​ക​ര​മാ​യ ദി​വ​സ​മാ​ണി​ന്ന്. പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക മാ​ത്ര​മ​ല്ല, പ്ര​ഖ്യാ​പി​ക്കു​ന്ന​വ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​ക കൂ​ടി ചെ​യ്യു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ഇ​ന്നു ന​ട​ക്കു​ന്ന ച​ട​ങ്ങ്. അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷം കൊ​ണ്ടു സം​സ്ഥാ​ന​ത്തെ പാ​ർ​പ്പി​ട പ്ര​ശ്നം പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലൈ​ഫ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ആ ​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ര​ണ്ടു ല​ക്ഷം വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ പി​ന്നി​ടു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു വേ​ണ്ടി സ​ർ​ക്കാ​ർ രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള പ​ദ്ധ​തി​ക​ളി​ൽ സു​പ്ര​ധാ​ന​മാ​ണ് ലൈ​ഫ്. മാ​ന്യ​വും സു​ര​ക്ഷി​ത​ത്വ​വു​മു​ള്ള ഭ​വ​ന​ത്തോ​ടൊ​പ്പം ജീ​വ​നോ​പാ​ധി​ക​ൾ കൂ​ടി ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​താ​ണു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​തി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക- പ​ശ്ചാ​ത്ത​ല മേ​ഖ​ല​ക​ളി​ൽ സ​മ​ഗ്ര​മാ​യ മാ​റ്റ​മു​ണ്ടാ​ക്കാം എ​ന്നാ​ണു സ​ർ​ക്കാ​ർ ക​ണ്ടത്.

​ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ​യി​ൽ 30 ശ​ത​മാ​ന​ത്തോ​ളം പേ​ർ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രോ വീ​ടി​ല്ലാ​ത്ത​വ​രോ ആ​ണെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 2011ലെ ​സാ​മൂ​ഹി​ക-​സാ​ന്പ​ത്തി​ക- ജാ​തി സെ​ൻ​സ​സി​ലെ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചു രാ​ജ്യ​ത്ത് 2.38 കോ​ടി​യോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഒ​റ്റ​മു​റി വീ​ടു​ക​ളാ​ണു​ള്ള​ത്. അ​പൂ​ർ​ണ​മാ​യ വീ​ടു​ക​ൾ മു​ഴു​വ​ൻ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ഈ ​ക​ണ​ക്ക് വ​ലു​താ​കും. ഈ​യ​വ​സ്ഥ കേ​ര​ള​ത്തി​ലെ​ങ്കി​ലും മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്.

മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 2000-01 മു​ത​ൽ 2015-16 വ​രെ വി​വി​ധ സ​ർ​ക്കാ​ർ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം ധ​ന​സ​ഹാ​യം കി​ട്ടി​യി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ടു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ദൗ​ത്യം. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ നി​ർ​മി​ക്കേ​ണ്ട 54,173 വീ​ടു​ക​ളി​ൽ 52,050 (96.08 %) വീ​ടു​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ഈ ​ഘ​ട്ട​ത്തി​ൽ ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും വീ​ടു​പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ തു​ക ന​ൽ​കി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ഇ​തി​നാ​യി സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​ത് 670 കോ​ടി​യോ​ളം രൂ​പ​യാ​ണ്.

ലൈ​ഫ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​രു​ടെ ഭ​വ​ന നി​ർ​മാ​ണ​വും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രു​ടെ പു​ന​ര​ധി​വാ​സ​വു​മാ​ണ് ല​ക്ഷ്യം. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 1,00,460 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് അ​ർ​ഹ​ത നേ​ടി​യ​ത്. ഇ​വ​രി​ൽ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ട്ട​ത് 92,213 പേ​രാ​ണ്. അ​തി​ൽ 74,674 (80.97 %) ഗു​ണ​ഭോ​ക്താ​ക്ക​ൾ ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. ലൈ​ഫ്-​പി.​എം.​എ.​വൈ (അ​ർ​ബ​ൻ) പ​ദ്ധ​തി പ്ര​കാ​രം 79,520 ഗു​ണ​ഭോ​ക്താ​ക്ക​ൾ ക​രാ​ർ വ​ച്ച് പ​ണി ആ​രം​ഭി​ക്കു​ക​യും 47,144 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. ലൈ​ഫ്-​പി.​എം.​എ.​വൈ (റൂ​റ​ൽ) പ​ദ്ധ​തി പ്ര​കാ​രം 17,475 ഗു​ണ​ഭോ​ക്താ​ക്ക​ൾ ക​രാ​ർ വ​ച്ച് പ​ണി ആ​രം​ഭി​ക്കു​ക​യും 16,640 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. ലൈ​ഫ് ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​ത് 5,851.23 കോ​ടി രൂ​പ​യാ​ണ്.

ഇ​തു​കൂ​ടാ​തെ, മ​റ്റു വ​കു​പ്പു​ക​ളു​ടെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ളും പു​രോ​ഗ​മി​ച്ചു. പ​ട്ടി​ക​ജാ​തി വ​കു​പ്പി​നു കീ​ഴി​ൽ 18,811 വീ​ടു​ക​ളും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​നു കീ​ഴി​ൽ 738 വീ​ടു​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു. ഫി​ഷ​റീ​സ് വ​കു​പ്പ് നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ എ​ണ്ണം 3,725 ആ​ണ്. ഇ​തെ​ല്ലാം കൂ​ടി ഈ ​സ​ർ​ക്കാ​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത് 2,14,000 ത്തി​ൽ​പ്പ​രം വീ​ടു​ക​ളാ​ണ്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്- 32,388 വീ​ടു​ക​ൾ. 24,898 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പാ​ല​ക്കാ​ടാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കൊ​ല്ലം ജി​ല്ല​യി​ൽ 18,470 വീ​ടു​ക​ളും പ​ത്ത​നം​തി​ട്ട​യി​ൽ 5,594 ഉം ​ആ​ല​പ്പു​ഴ​യി​ൽ 15,880 കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ യ​ഥാ​ക്ര​മം 7,983 ഉം 13,531 ​ഉം എ​റ​ണാ​കു​ള​ത്ത് 14,901 ഉം ​തൃ​ശൂ​രി​ൽ 15,604 ഉം ​മ​ല​പ്പു​റ​ത്ത് 17,994 ഉം ​കോ​ഴി​ക്കോ​ട് 16,381 ഉം ​വ​യ​നാ​ട്ടി​ൽ 13,596ഉം ​ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും യ​ഥാ​ക്ര​മം 9,236 ഉം 7,688 ​ഉം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യി.

ലൈ​ഫ് മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 1,06,925 ഗു​ണ​ഭോ​ക്താ​ക്ക​ളെ അ​ർ​ഹ​രാ​യി ക​ണ്ടെത്തി​യി​ട്ടു​ണ്ട്. ഈ ​ഘ​ട്ട​ത്തി​ൽ പ്ര​ധാ​ന​മാ​യും ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പ്രീ​ഫാ​ബ് സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​മാ​ലി​യി​ൽ 217 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യു​ന്ന ഭ​വ​ന​സ​മു​ച്ച​യം പൂ​ർ​ത്തീ​ക​രി​ച്ച് അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ർ​ക്കും വീ​ട് കൈ​മാ​റി​ക്ക​ഴി​ഞ്ഞു. 163 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് നി​ല​വി​ൽ അ​വി​ടെ വീ​ടു​ക​ൾ ല​ഭി​ച്ച​ത്. ബാ​ക്കി വീ​ടു​ക​ൾ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ ത്തി ​ഉ​ട​ൻ കൈ​മാ​റും. അ​ങ്ക​മാ​ലി​യി​ൽ 12 കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള ഭ​വ​ന സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർമാണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ഫെ​ബ്രു​വ​രി 15 ന് ​ഉ​ദ്ഘാ​ട​നം ചെ​യ്ത് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു.

മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഈ ​വ​ർ​ഷം 100 ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളാ​ണ് പൂ​ർ​ത്തീ​ക​രി​ക്കു​ക. ഇ​തി​ൽ 12 പൈ​ല​റ്റ് ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ ടെ​ൻ​ഡ​ർ അ​വാ​ർ​ഡ് ചെ​യ്ത് പ്രാ​രം​ഭ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് 2020 ന് ​മു​ന്പ് ഇ​വ പൂ​ർ​ത്തി​യാ​ക്കും. ലൈ​ഫ് മൂ​ന്നാം ഘ​ട്ട​ത്തി​നാ​യി സ​ർ​ക്കാ​ർ ഇ​തു​വ​രെ 31 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു. 448 കോ​ടി​യോ​ളം രൂ​പ​യു​ടെ ഭ​വ​ന സ​മു​ച്ച​യ പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ൾ​ക്കാ​യി 300 ഓ​ളം ഇ​ട​ങ്ങ​ളി​ൽ സ്ഥ​ലം ക​ണ്ടെത്തി. ​സം​സ്ഥാ​ന ബ​ജ​റ്റി​ൽ ര​ണ്ടാ​യി​രം കോ​ടി രൂ​പ​യാ​ണ് ലൈ​ഫ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി പ​ല പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​മാ​യി കൈ​കോ​ർ​ത്ത് കു​റ​ഞ്ഞ നി​ര​ക്കി​ൽ വീ​ട് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ലൈ​ഫ് മി​ഷ​ൻ കൈ​ക്കൊ​ണ്ടി​രു​ന്നു. 20-60 ശ​ത​മാ​നം വ​രെ വി​ല​കു​റ​ച്ചാ​ണ് ഇ​ല​ക്‌​ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​യ​റിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ, പെ​യി​ന്‍റ്, സാ​നി​റ്റ​റി ഉ​പ​ക​ര​ണ​ങ്ങ​ൾ, സി​മെ​ന്‍റ്, വാ​ട്ട​ർ ടാ​ങ്ക് തു​ട​ങ്ങി​യ​വ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭ്യ​മാ​ക്കി​യ​ത്. അ​ങ്ങ​നെ സ്വ​ന്ത​മാ​യി വീ​ട് പ​ണി​യു​ന്ന​വ​ർ​ക്ക് 50,000 മു​ത​ൽ 2,00,000 വ​രെ രൂ​പ ലാ​ഭി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​ക്കി. കൂ​ടാ​തെ തൊ​ഴി​ലു​റ​പ്പ് ദി​ന​ങ്ങ​ളി​ൽ നി​ന്ന് 90 ദി​വ​സം വീ​ട് നി​ർ​മാണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​യും സാ​ധ്യ​മാ​ക്കി​യി​രു​ന്നു.

അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും വീ​ട് എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തി​ൽ ത​ന്നെ ആ​ർ​ക്ക് ആ​ദ്യം ല​ഭി​ക്ക​ണം എ​ന്ന​തി​ന് കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡം നി​ല​വി​ലു​ണ്ട്. ലൈ​ഫ് എ​ന്ന​ത് പൂ​ർ​ണ​മാ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​ണ്. ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് കു​റ​ഞ്ഞ​ത് നാ​ലു ല​ക്ഷം രൂ​പ ന​ൽ​കു​ന്ന പ​ദ്ധ​തി. പ​ദ്ധ​തി വ​ള​രെ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​ക്കൊണ്ടി​രി​ക്കു​ന്ന ഒ​ന്നാ​ണെ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാ​ൻ ക​ഴി​യും.

പി​ണ​റാ​യി വി​ജ​യ​ൻ, മു​ഖ്യ​മ​ന്ത്രി