വാഷിംഗ്ടൺ ഡിസി: റഷ്യയിൽ വാൾ സ്ട്രീറ്റ് ജേർണൽ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വൈറ്റ് ഹൗസ്. വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവത്തെ അപലപിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തിയത്
ഇവാൻ ഗെർഷ്കോവിച്ചിന് അമേരിക്കൻ കോൺസുലേറ്റുമായി ബന്ധപെടുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. വ്യാഴാഴ്ച കിഴക്കൻ നഗരമായ യെക്കാറ്റെറിൻബർഗിവൽ വച്ചാണ് ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ഗെർഷ്കോവിച്ചിനെ തടഞ്ഞുവച്ചത്.
റഷ്യൻ സർക്കാർ അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ ഗവൺമെന്റിന്റെ തുടർച്ചയായി മാധ്യമപ്രവർത്തകരെയും അടിച്ചമർത്തലിനെയും മാധ്യമസ്വാതന്ത്ര്യത്തെയും അമെരിക്ക അപലപിക്കുന്നു എന്നും കരീൻ ജീൻ പിയറി പ്രസ്താവനയിൽ പറഞ്ഞു.
വാൾ സ്ട്രീറ്റ് ജേർണൽ ചാരവൃത്തി ആരോപണങ്ങൾ നിഷേധിച്ചു. മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന തങ്ങളുടെ റിപ്പോർട്ടറെ ഉടൻ മോചിപ്പിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.