വാഴ്സോ: യുകെ-യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട പോളണ്ടില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളാള്‍ ഭക്തിപൂര്‍വം കൊണ്ടാടി.
പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ വച്ചു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഭദ്രാസനത്തിനുവേണ്ടി ജര്‍മ്മനിയിലെ ബിലെഫെല്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി റവ.ഫാ തോമസ് എബ്രഹാം (ജിബിന്‍ അച്ചന് ) മുഖ്യകാര്‍മികത്വം വഹിച്ചു.
പോളണ്ടിലെ വിവിധ ഇടങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളും കുടുംബങ്ങളും ഉള്‍പ്പെടെ അനേകം വിശ്വാസികള്‍ ആരാധനയില്‍ സംബന്ധിച്ചു. യുകെ~യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന കൗണ്‍സില്‍ അംഗം ജോണ്‍ മാത്യു (അയര്‍ലന്റ്), റോഷിന് മാത്യു (+48729327429) ,റുവേല്‍ മാത്യു (+96599533198) എന്നിവര്‍ നേതൃത്വം നല്കി.
പോളണ്ടില്‍ വചനിപ്പ് പെരുനാള് ആഘോഷിച്ചു
07:09 AM Mar 31, 2023 | Deepika.com