+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാതോലിക്കാ ബാവാ ഡൽഹി സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഹാശാ ശുശ്രുഷകൾക്ക് നേതൃത്വം നൽകും

ന്യൂഡൽഹി ഹോസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്കു മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്‍റെ കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ ബാവ നേതൃത്വം
കാതോലിക്കാ ബാവാ ഡൽഹി സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഹാശാ ശുശ്രുഷകൾക്ക് നേതൃത്വം നൽകും
ന്യൂഡൽഹി ഹോസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്കു മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്‍റെ കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ ബാവ നേതൃത്വം നൽകും.

2023 മാർച്ച് 30ന് രാവിലെ എത്തിച്ചേരുന്ന പരിശുദ്ധ ബാവ തിരുമേനിയെ കത്തീഡ്രൽ ഭക്ത്യാദരപൂർവ്വം സ്വീകരിക്കും. വൈകിട്ട് വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഏപ്രിൽ 1 ശനിയാഴ്ച രാവിലെ ലാസറിന്‍റെ ഉയിർപ്പ് അനുസ്മരിച്ച് വിശുദ്ധ കുർബാന അർപ്പിക്കും. അന്നു വൈകിട്ട് ഓശാന ശുശ്രുഷയുടെ ഭാഗമായ സന്ധ്യ നമസ്കാരവും നടത്തും. തുടർന്ന് പള്ളിയിലെ വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ അംഗങ്ങൾ പരിശുദ്ധ ബാവാ തിരുമേനിയുമായി കൂടിക്കാഴ്ചയും നടത്തും.

ഏപ്രിൽ 2 ന് സെന്‍റ് പോൾസ് സ്കൂൾ ഗ്രൗണ്ടിൽ വച്ചു ഓശാന ശുശ്രൂഷ രാവിലെ 7 മണിക്ക് ആരംഭിക്കും. എട്ട് മണിക്ക് വിശുദ്ധ കുർബ്ബാന. വൈകിട്ട് സന്ധ്യാനമസ്കാരവും പരിശുദ്ധ ബാവാ തിരുമേനി നയിക്കുന്ന ധ്യാനവും ഉണ്ടായിരിക്കും.

ഏപ്രിൽ 3 രാവിലെ അഞ്ചിന് രാത്രി നമസ്കാരവും 'വാദേ ദൽമിനോ' യുടെ പ്രത്യേക ശുശ്രൂഷയും നടത്തപ്പെടും. അന്നും പിറ്റേന്ന് വൈകിട്ടും സന്ധ്യാ നമസ്ക്കാരവും ധ്യാനവും ഉണ്ടാകും.

ഏപ്രിൽ 5 ന് വൈകിട്ട് നാലിന് കുട്ടികൾക്കായുള്ള സമർപ്പണ പ്രാർഥനയും വിശുദ്ധ കുമ്പസാരവും നടത്തപ്പെടും.

ഏപ്രിൽ 6 രാവിലെ നാലിന് പെസഹായുടെ നമസ്കാരവും വിശുദ്ധ കുർബാനയും ഉണ്ടാകും.
വൈകിട്ട് നാലിന് കാൽകഴുകൽ ശുശ്രൂഷ പരിശുദ്ധ കാതോലിക്കാ ബാവായാൽ ർവഹിക്കപ്പെടും.

ഏപ്രിൽ 7 രാവിലെ 8ന് സെന്റ് പോൾസ് സ്കൂൾ ഗ്രൗണ്ടിൽ ദുഃഖ വെള്ളിയാഴ്ചയുടെ ശുശ്രുഷ ആരംഭിക്കും .

ഏപ്രിൽ 8 രാവിലെ 9 മണിക്ക് ദുഃഖശനിയാഴ്ചയുടെ ശുശ്രുഷയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും .

ഏപ്രിൽ 9 രാവിലെ 5 മണിക്ക് ഉയിർപ്പിന്റെ ശുശ്രൂഷകൾ ആരംഭിക്കും.

ഡൽഹിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഓർത്തഡോക്സ് സഭയുടെ മേലദ്ധ്യക്ഷൻ ഹാശാ ശുശ്രുഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കാൻ എത്തുന്നത്.