+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഇ വൈസ് പ്രസിഡന്‍റായി ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ നിയമിച്ചു

അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ ‌‌‌ ‌‌യുഎഇ വൈസ് പ്രസിഡന്‍റായി നിയമിക്കാൻ യുഎഇ പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യ
യുഎഇ വൈസ് പ്രസിഡന്‍റായി ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ നിയമിച്ചു
അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ ‌‌‌ ‌‌യുഎഇ വൈസ് പ്രസിഡന്‍റായി നിയമിക്കാൻ യുഎഇ പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിറക്കി.

പ്രസിഡൻഷ്യൽ കോടതിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയവും കൈകാര്യം ചെയ്ത ശേഷം 2004 ൽ ഷെയ്ഖ് മൻസൂർ പ്രസിഡൻഷ്യൽ കാര്യ മന്ത്രിയായി നിയമിതനായി. 2006-ൽ മന്ത്രിതല വികസന കൗൺസിലിന്‍റെയും 2007-ൽ എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെയും അധ്യക്ഷനായി നിയോഗിക്കപ്പെട്ടു.

അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെന്‍റിന്‍റെ ചെയർമാൻ കൂടിയാണ് അദ്ദേഹം. അബുദാബി സുപ്രീം പെട്രോളിയം കൗൺസിൽ അംഗമായ അദ്ദേഹം നിരവധി നിക്ഷേപ സ്ഥാപനങ്ങളുടെ ബോർഡുകളിലെ സ്ഥാനം വഹിക്കുന്നു.

2000-ൽ നാഷണൽ ആർക്കൈവ്‌സ്, 2005-ൽ അബുദാബി ഡെവലപ്‌മെന്റ് ഫണ്ട്, 2005-ൽ അബുദാബി ഫുഡ് കൺട്രോൾ അതോറിറ്റി ബോർഡ്, 2006-ൽ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്‍റ് എന്നിവയുടെ അധ്യക്ഷനായി.

ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ 1970 നവംബർ 21 ന് അബുദാബിയിലാണ് ജനനം. അദ്ദേഹം അവിടെ തന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും അമേരിക്കയിൽ തുടർവിദ്യാഭ്യാസവും, 1993-ൽ ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദവും നേടി.

1997-ൽ, ശൈഖ് മൻസൂർ തന്‍റെ പരേതനായ പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഓഫീസിന്‍റെ ചെയർമാനായി നിയമിതനായി, 2004 നവംബറിൽ ഷെയ്ഖ് സായിദിന്‍റെ വിയോഗം വരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു.

ശൈഖ് തഹ്നൂൻ ബിൻ സായിദിനെയും ശൈഖ് ഹസ്സ ബിൻ സായിദിനെയും അബൂദബി ഉപ ഭരണാധികാരികളായും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ് ഖാലിദ് ശൈഖ് മുഹമ്മദിന്‍റെ മകനാണ്. ശൈഖ് മൻസൂർ, ശൈഖ് തഹ്നൂൻ, ശൈഖ് ഹസ്സ എന്നിവർ സഹോദരങ്ങളും യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്‍റെ പുത്രൻമാരുമാണ്.