ബ്രസല്‍സ്: മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ വില്പന ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിന് യൂറോപ്യന്‍ യൂണിയനില്‍ നിയമമാകാനുള്ള അന്തിമ അനുമതി ലഭിച്ചു.
ജര്‍മനിയുടെ എതിര്‍പ്പ് ആഴ്ചകളോളം നിയമനിര്‍മ്മാണം വൈകിപ്പിച്ചുവെങ്കിലും ഒടുവില്‍ സമവായം കണ്ടെത്തുകയായിരുന്നു. 2035 മുതൽ CO2 പുറന്തള്ളുന്ന ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുന്ന നിയമത്തിന് ചൊവ്വാഴ്ച അന്തിമ അനുമതി ലഭിച്ചതായി സ്വീഡിഷ് ഊര്‍ജ മന്ത്രി എബ്ബാ ബുഷ് അറിയിച്ചു.
ജര്‍മന്‍ ഗതാഗതമന്ത്രി വോള്‍ക്കര്‍ വിസിംഗ് ആഴ്ചകൾ വൈകിച്ച നിയമത്തിന് 27 അംഗരാജ്യങ്ങളില്‍ നിന്നുള്ള ഊര്‍ജ മന്ത്രിമാരാണ് അനുമതി നല്‍കിയത്. കാപ്ചര്‍ ചെയ്ത കാര്‍ബണ്‍ ഉപയോഗിച്ച് ഉത്പ്പാദിപ്പിക്കുന്ന സിന്തറ്റിക് ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാലാവസ്ഥ-ന്യൂട്രല്‍ ഇ-ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെയും വാനുകളുടെയും വില്‍പ്പന അനുവദിക്കുന്ന ഒരു ഒത്തുതീര്‍പ്പിന് ബ്രസല്‍സും ബര്‍ലിനും തമ്മില്‍ ധാരണയിലെത്തുകയായിരുന്നു.
ആഗോളതാപനത്തിലും തുടര്‍ന്നുള്ള അപകടകരമായ പ്രത്യാഘാതങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്ന ബ്ളോക്കിന്റെ CO2 ഉദ്വമനം തടയാനുള്ള ശ്രമമാണ് ഈ നീക്കം. ഇയുവിലെ പുറന്തള്ളലിന്റെ ഏകദേശം 25 ശതമാനം ഗതാഗതമാണ്.
യൂറോപ്പില്‍ 2035ന് ശേഷം ഫോസില്‍ എഞ്ചിന് വാഹനങ്ങള്‍ ചരിത്രമാവും
10:21 PM Mar 29, 2023 | Deepika.com