റിയാദ്: ഇരുപത്തി രണ്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് ട്രാൻസ്ഫറായി പോവുന്ന പാലാ എക്സ് പാട്രിയേറ്റ് ഗ്രൂപ്പ് (PEG) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിമ്മി പോൾസണിനും കുടുംബത്തിനും പാലാ എക്സ് പാട്രിയേറ്റ് ഗ്രൂപ്പിന്റെ വകയായി യാത്രയയപ്പു നൽകി.
ചെയർമാൻ ഡേവിഡ് ലൂക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാനും പ്രസിഡന്റ് ജെറി ജോസഫും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി രാജേന്ദ്രൻ പാലാ പൊന്നാട അണിയിച്ചു. ചെയർമാൻ ഡേവിഡ് ലൂക്ക്, ജെറി ജോസഫ്, രാജേന്ദ്രൻ മറ്റു ഭാരവാഹികളായ ജോസ് അന്ത്യാളം, ബാബു നായർ, ബോണി ജോയ്, സാബു പാലക്കീൽ, കുര്യാച്ചൻ കുടക്കച്ചിറ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ഡയാന ബോണി, നിഷ സാബു, ജിം, ചാക്കോച്ചൻ, നൗഷാദ് തുടങ്ങിയവരും നാട്ടിൽ നിന്ന് ലിന്റൺ ജോസഫ്, ജോൺസ് കുര്യാക്കോസ്, ലിൻസി ജോൺസ് എന്നിവരും ആശംസകൾ നേർന്നു.