എയിൽസ്ഫോർഡ്: എയിൽസ്ഫോർഡ് മൗണ്ട് കാർമൽ മിഷൻ യുവജനങ്ങൾക്കായി ഏപ്രിൽ 15നു ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സി. ജോവാൻ ചുങ്കപ്പുരയാണ് സെമിനാർ നയിക്കുന്നത്. എയിൽസ്ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 9.30ന് ആരംഭിച്ചു വൈകുന്നേരം 4.30നു സമാപിക്കും.
12 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കുവേണ്ടിയാണ് പ്രസ്തുത സെമിനാർ. കുട്ടികൾ അഭിമുഖീകരിക്കുന്ന ബൗദ്ധികവും മാനസികവുമായ വിഷയങ്ങൾ ക്രിസ്തീയ പശ്ചാത്തലത്തിൽ വിശദമായി പ്രതിപാദിക്കും.
ഇതോടൊപ്പം എങ്ങിനെ നല്ല മാതാപിതാക്കളാകാം എന്ന വിഷയം ആസ്പദമാക്കി ധ്യാനഗുരുവും ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ ഇടവക വികാരിയുമായ ഫാ. ടോമി എടാട്ട് നയിക്കുന്ന ക്ലാസ് മാതാപിതാക്കൾക്കായും സജീകരിച്ചിരിക്കുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടുക.
വിവരങ്ങൾക്ക്: ലാലിച്ചൻ ജോസഫ്: 074536 33009, റോജോ കുര്യൻ: 07846 038034, ജോസഫ് കരുമത്തി: 07760 505659, ജോസഫ് ജോസഫ്: 07550 167817.
ഏകദിന മനഃശാസ്ത്ര സെമിനാർ ഏപ്രിൽ 15ന് എയിൽസ്ഫോർഡിൽ
09:21 PM Mar 27, 2023 | Deepika.com