ഇറ്റാലിയൻ നാടകപ്രവർത്തകനും സംവിധായകനുമായ സ്റ്റേഫാനോ ഫർസാനി നാടക പോസ്റ്റർ പ്രകാശനം ചെയ്തു. തുടർന്ന് അറുപത് വർഷമായി അദ്ദേഹം നടത്തുന്ന നാടകപ്രവർത്തനങ്ങൾ പങ്കുവയ്ക്കുകയും അഭിനയത്തിന്റെ വിവിധ രീതികൾ പരിശീലിപ്പിക്കുകയും ചെയ്തു.
സമ്മേളനത്തിൽ ജോബി ചൂരക്കൽ അധ്യക്ഷത വഹിച്ചു. റോമിലെ ആദ്യ മുൻസിപ്പൽ അംഗമായ തെരേസ പൂത്തൂർ, വിൻസന്റ് ചക്കാലമറ്റത്ത്, റവ. സിസ്റ്റർ ലൂസി പ്രസെന്‍േറഷൻ കോണ്‍വന്റ്, എ.സി. സ്റ്റീഫൻ, വക്കച്ചൻ ജോർജ് കല്ലറക്കൽ, ബെന്നി തോമസ്, സജി തട്ടിൽ, ബെന്നിച്ചൻ ജോസഫ്, സാജു പുന്നത്തുറ, പൗലോസ് കല്ലൂക്കാരൻ, ജോർജ് റപ്പായി എന്നിവർ ആശംസകൾ അർപ്പിച്ചു. ബിന്ദു സാബു, ഷേർലി തോമസ് കലാപരിപാടികൾക്ക് നേതൃത്വം നൽകി. മലയാളി സാഹിത്യത്തിനും ഭാഷയ്ക്കും പ്രാധാന്യം നൽകുന്ന സി.ജെ. തോമസിന്റെ ആ മനുഷ്യന് നീ തന്നെ എന്ന നാടകം ജൂണ്‍ പതിനൊന്നിന് തീയേത്രോ ഇന്ത്യാനോ റോമ റോമിൽ അവതരിപ്പിക്കും.