കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ കാതോലിക്കാ ദിനം ആഘോഷിച്ചു.
വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവകയുടെ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകൾക്ക് മലങ്കര സഭയുടെ കോൽക്കത്ത ഭദ്രസാനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ, ഇടവക വികാരി ഫാ. ലിജു കെ.പൊന്നച്ചൻ, സഹവികാരി ഫാ.ഡോ.ബിജു പാറയ്ക്കൽ എന്നിവർ കാർമ്മികത്വം വഹിച്ചു.
ചടങ്ങിൽ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തോടുള്ള കൂറും ഭക്തിയും ഉറപ്പിച്ചു പ്രഖ്യാപിച്ചു കൊണ്ടുള്ള കാതോലിക്കാ ദിന പ്രതിജ്ഞ എടുക്കുകയും പരിശുദ്ധ സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്തു. ഇടവക ട്രസ്റ്റി സാബു എലിയാസ്, സെക്രട്ടറി ഐസക്ക് വർഗീസ്, ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
കാതോലിക്കാ മംഗള ഗാനാലാപനത്തോടെ ചടങ്ങുകൾ പര്യവസാനിച്ചു.