+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.ഡി.എ മഹിളാവേദി വനിതാദിനാഘോഷം “പെൺപർവ്വം“ സംഘടിപ്പിച്ചു

കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദി അംഗങ്ങൾ “പെൺപർവ്വം“ എന്ന പേരിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. കുവൈറ്റിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ: ശ്രീജയലളിത (MBBS,MD, DGO, MRCOG (UK)
കെ.ഡി.എ മഹിളാവേദി വനിതാദിനാഘോഷം “പെൺപർവ്വം“ സംഘടിപ്പിച്ചു
കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദി അംഗങ്ങൾ “പെൺപർവ്വം“ എന്ന പേരിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. കുവൈറ്റിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ: ശ്രീജയലളിത (MBBS,MD, DGO, MRCOG (UK) വനിതാദിനാഘോഷചടങ്ങ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

മാർച്ച് 17 വെള്ളിയാഴ്ച മെഡക്സ് ഹാളിൽ വച്ച് രാവിലെ 10 മുതൽ 4 വരെയാണ് ആഘോഷങ്ങൾ അരങ്ങേറിയത്. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള സ്ത്രീകളുടെ സാന്നിധ്യവും സജീവപങ്കാളിത്തവും വനിതാദിനാഘോഷത്തിന് മാറ്റുകൂട്ടി.

മഹിളാവേദി പ്രസിഡൻറ് അനീച ഷൈജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ് സ്വാഗതം പറഞ്ഞു. സമൂഹത്തിൻറെ ഏതൊരു മേഖലയിലും വനിതകളുടെ കയ്യൊപ്പ് രേഖപ്പെടുത്തി കഴിഞ്ഞെന്നും സ്ത്രീകൾ സമത്വബോധമുള്ളവരും ശക്തരും സ്വതന്ത്രരും ആയിരിക്കാൻ ശ്രമിക്കണം എന്നും പുതുതലമുറ സ്ത്രീകളോട് ബഹുമാനമുള്ളവരായി വളർന്നു വരണമെന്നും ഡോ: ശ്രീജയലളിത പറഞ്ഞു.

മഹിളാവേദി വൈസ് പ്രസിഡണ്ട് ജീവ ജയേഷ്, ജോയിന്‍റ് സെക്രട്ടറി മിസ്‌ന ഫൈസൽ എന്നിവരും സംസാരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരുക്കിയ നിരവധി ഗെയിംസുകളും മാസ്സ് ഡാൻസും ആസ്വാദ്യകരമായി. മെഡക്സ് മെഡിക്കൽ കെയർ പ്രതിനിധി ശ്രീമതി ജിൻസ് അജു, മഹിളാവേദി മുൻപ്രസിഡന്റുമാരായ വാണിശ്രീ സന്തോഷ്, റീജ സന്തോഷ്, മഹിളാവേദി ഏരിയ പ്രസിഡണ്ടുമാരായ ദിവ്യ റിജേഷ്, ട്യൂണിമ അതുൽ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

അസോസിയേഷൻ പ്രസിഡന്‍റ് റിജിൻരാജ്, ജനറൽ സെക്രട്ടറി ഫൈസൽ.കെ.വി, മഹിളാവേദി നിരീക്ഷകൻ ഷൈജിത്ത്.കെ എന്നിവർ വനിതാദിനാഘോഷത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു. ബാലവേദി സെക്രട്ടറി നന്ദിക ജയേഷ് നന്ദി രേഖപ്പെടുത്തി.