ന്യൂജേഴ്സി: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിലെ സെന്റ് മേരീസ് വിമൻസ് ലീഗിന്റേയും സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24,25(വെള്ളി, ശനി) ദിവസങ്ങളിലായി ഇടുക്കി ഭദ്രാസനാധിപനും തുത്തൂട്ടി മാർ ഗ്രീഗോറിയോസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭി. സഖറിയാസ് മോർ പീലിക്സിനോസ് മെത്രാപോലീത്തായുടെ നേതൃത്വത്തിൽ നോന്പുകാല ധ്യാനവും വചനശുശ്രൂഷയും നടത്തപ്പെടുന്നു.
ഭദ്രാസന ദേവാലയമായ ന്യൂജേഴ്സി സെന്റ്എഫ്രേം കത്തീഡ്രലിൽ വച്ചു നടത്തപ്പെടുന്ന ഈ കണ്വഷൻ ഭദ്രാസനാധിപൻ അഭി. യൽദോ മോർ തിത്തോസ് മെത്രാപോലീത്ത തിരുമനസ് കൊണ്ട് ഉദ്ഘാടനം ചെയ്യും.
നിങ്ങൾ നമ്മുടെ കർത്താവായ യേശുമിശിഹായെ കൈക്കൊണ്ടതു പോലെ അദ്ദേഹത്തിൽ തന്നെ നിങ്ങൾ ജീവിക്കണം, കൊലസ്യർ 2:6 എന്നതാണ് കണ്വൻഷന്റെ പ്രധാന ചിന്താ വിഷയം.
മാർച്ച് 24 വെള്ളിയാഴ്ച രാവിലെ 9.15ന് പ്രഭാത പ്രാർഥനയോടെ യോഗ നടപടികൾക്ക് തുടക്കമാകും. റവ. ഫാ. കുരിയാക്കോസ് പുതുപ്പാടി(വൈസ് പ്രസിഡന്റ് സെന്റ് മേരീസ് (വിമൻസ് ലീഗ്) സ്വാഗകമാശംസിക്കം. തുടർന് അഭി. ഇടവക മെത്രാപോലീത്ത തിരുമനസ് കൊണ്ട് അധ്യക്ഷപ്രസംഗം നടത്തും. അഭി. സഖറിയാസ് മോർ പീലക്സിനോസ് മെത്രാപോലീത്ത മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഉച്ചനമസ്കാരത്തിനുശേഷം ഉച്ചഭക്ഷണത്തോടെ ആദ്യ സെക്ഷൻ അവസാനിക്കും.
ഉച്ചയ്ക്കുശേഷം മികച്ച വചനപ്രഘോഷകൻ റവ. ഫാ. സഖറിയ വള്ളിക്കോലിൽ(സെന്റ് മേരീസ് ചർച്ച്, ന്യൂയോർക്ക്) വചനപ്രഘോഷണം നടത്തും. വിമൻസ് ലീഗിനെ പ്രതിനിധീകരിച്ച് അമ്മിണി മണിച്ചേരിൽ (സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ, ഫിലഡൽഫിയ) വചനപ്രസംഗം നടത്തിയശേഷം സന്ധ്യാപ്രാർഥനയോടെ അന്നത്തെ യോഗനടപടികൾ സമാപിക്കും.
മാർച്ച് 25 ശനിയാഴ്ച രാവിലെ 8ന് പ്രഭാതപ്രാർഥനയെ തുടർന്ന് വി. കുർബാനയ്ക്കുശേഷം ആരംഭിക്കുന്ന യോഗത്തിൽ റവ. ഫാ. അഭിലാഷ് ഏലിയാസ്(വൈസ് പ്രസിഡന്റ് സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്) സ്വാതമാശംസിക്കും. അഭി. സഖറിയോസ് മോർ പീലക്സിനോസ് മെത്രാപോലീത്ത മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്കുശേഷമുള്ള സെക്ഷനിൽ റവ. ഡോ. പോൾ പറന്പാത്ത്(വികാരി സെന്റ് പോൾസ് ചർച്ച്, ഫിലഡൽഫിയ), സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിനോ പ്രതിനിധീകരിച്ചു ബെന്നി തോമസ്(സെന്റ് മേരീസ് ചർച്ച് ന്യൂയോർക്ക്) എന്നിവർ പ്രസംഗിക്കും.
ഷീജോ ഗീവർഗീസ്(സെക്രട്ടറി, സെന്റ് മേരീസ് വിമൻസ് ലീഗ്, ജെയിംസ് ജോർജ്(സെക്രട്ടറി, സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്) എന്നിവർ നന്ദി രേഖപെടുത്തും. യോഗത്തോടനുബന്ധിച്ച് വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചു നടത്തുന്ന വിശുദ്ധ ബൈബിൾ പാരായണവും ഭക്തിസാന്ദ്രമായ ഗാനാലാപനവും ചടങ്ങുകൾക്ക് കൂടുതൽ കൊഴുപ്പേകും.