ന്യൂയോർക്ക് : ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ .പി. ശശികല ടീച്ചർ ജൂലൈയിൽ ഹൂസ്റ്റണിൽ നടക്കുന്ന മന്ത്ര ഗ്ലോബൽ ഹിന്ദു കൺവൻഷനിൽ പങ്കെടുക്കും .അമേരിക്കയിലെ മലയാളികളുടെ ഇടയിൽ സനാതന ധർമ്മ പ്രചാരണത്തിന് പുതിയ മാതൃകകൾ ഉയർത്തി മുന്നേറുന്ന സംഘടനക്ക് കേരളത്തിലെ ഹൈന്ദവ ഏകീകരണത്തിനു വേണ്ടി പതിറ്റാണ്ടുകൾ ആയി അക്ഷീണം പ്രയത്നിക്കുന്ന ടീച്ചറുടെ സാന്നിധ്യം ഊർജം നൽകുമെന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു .
മന്ത്ര ഗ്ലോബൽ കൺവൻഷനുള്ള തയാറെടുപ്പുകൾ ഹൂസ്റ്റണിൽ അതിവേഗം പുരോഗമിക്കുന്നു .വിവിധ കമ്മിറ്റികളിലായി പ്രായ ഭേദമെന്യേ ഇരുനൂറോളം സന്നദ്ധ പ്രവർത്തകർ ഇതിനായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരുടെ സംഗമം കൂടിയാവും മന്ത്രയുടെ പ്രഥമ കൺവൻഷൻ .