+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലങ്കര സഭാ തർക്കം: നിയമനിർമാണത്തെ സ്വാഗതം ചെയ്ത് അമേരിക്കൻ അതിഭദ്രാസനം

ന്യൂയോർക്ക്: മലങ്കര യാക്കാബോയ സുറിയാനി സഭയും ഓർത്തഡോക്സ് സഭയും തമ്മിലുള്ള തർക്കം, നിയമനിർമാണത്തിലൂടെ പരിഹരിക്കുന്നതിന് കേരള ഗവണ്‍മെന്‍റ്നടത്തിവരുന്ന എല്ലാ ശ്രമങ്ങളേയും നനടപടികളേയും യാക്കോബായ സഭയുട
മലങ്കര സഭാ തർക്കം: നിയമനിർമാണത്തെ സ്വാഗതം ചെയ്ത് അമേരിക്കൻ അതിഭദ്രാസനം
ന്യൂയോർക്ക്: മലങ്കര യാക്കാബോയ സുറിയാനി സഭയും ഓർത്തഡോക്സ് സഭയും തമ്മിലുള്ള തർക്കം, നിയമനിർമാണത്തിലൂടെ പരിഹരിക്കുന്നതിന് കേരള ഗവണ്‍മെന്‍റ്നടത്തിവരുന്ന എല്ലാ ശ്രമങ്ങളേയും നനടപടികളേയും യാക്കോബായ സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസന കൗണ്‍സിൽ സ്വാഗതം ചെയ്തു.

മാർച്ച് 13ന് ഭദ്രാസനാധിപൻ അഭി. യൽദോ മോർ തീത്തോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ ഭദ്രാസന കൗണ്‍സിൽ, ഇരുസഭകളും തമ്മിലുള്ള തർക്ക പരിഹാരത്തിനായി നിയമനിർമാണം നടത്തുന്നതിന് തീരുമാനമെടുത്ത ഇടതുമുന്നിയേയും കേരളസർക്കാരിനേയും പ്രശംസിച്ചു. അഭി. മെത്രാപോലീത്താ, തന്‍റെ അധ്യക്ഷപ്രസംഗത്തിൽ ഒരു നൂറ്റാണ്ടിലധികമായി നിലനിൽക്കുന്ന സഭാ തർക്കങ്ങൾക്ക്, ജനാധിപത്യപരമായ രീതിയിൽ ഒരു ശാശ്വത പരിഹാരം കാണുന്നതിന് ആത്മാർഥമായി ശ്രമിക്കുന്ന കേരള ഗവണ്‍മെന്‍റിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണഇക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും അത് വിജയകരമായി പൂർത്തീകരിക്കുവാൻ ദൈവം ഇടയാക്കട്ടേയെന്ന് ആശംസിക്കുകയും ചെയ്തു.

മാർച്ച് 12 ഞായറാഴ്ച അമേരിക്കൻ അതിഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും പ്രത്യാശദിനമായി ആചരിച്ചുകൊണ്ട്, നിയമനിർമാണത്തിനായി സർക്കാരിന് സർവവിധ പിന്തുണ രേഖപെടുത്തുന്നതിനും പരിശുദ്ധ സഭയിൽ ശാശ്വതമായ ശാന്തിയും സമാധാനവും കൈവരിക്കുന്നതിനായി വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടത്താനും അഭി. മെത്രാപോലീത്താ നിർദേശം നൽകുകയുണ്ടായി.

കൗണ്‍സിൽ യോഗത്തിൽ ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി മർക്കോസ് കോതകരിയിൽ, റവ. ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരിൽ(ജോയിന്‍റ് സെക്രട്ടറി), കമാണ്ടർ ബാബു വടക്കേടത്ത്(ട്രഷറർ), നിഷ വർഗീസ്(ജോയിന്‍റ് ട്രഷറർ), കൗണ്‍സിൽ അംഗങ്ങളായ റവ. ഫാ. ജെറി ജേക്കബ്, റവ. ഫാ. ഷിനോജ് ജോസഫ്, റവ. ഫാ. മനു മാത്യു, പി.ഒ. ജോർജ്, യൂഹാനോൻ പറന്പാത്ത്, റെജി സ്കറിയ, ജെയിംസ് ജോർജ്, ജയ്സണ്‍ ജോണ്‍, സിബി തളിയാട്ടിൽ കുഞ്ഞപ്പൻ എന്നിവരും, പ്രത്യേക ക്ഷണിതക്കളായി സാജു കെ. പൗലോസ് മാരോത്ത്, ജീമോൻ ജോർജ്, ജോജി കാവനാൽ എന്നിവരും പങ്കെടുത്തു.