ടെക്സസ്: ഓസ്റ്റിനിലെ സെന്റ് തോമസ് സിറിയക് ഓർത്തഡോക്സ് പള്ളിയിലെ നോമ്പുകാല ധ്യാനം മാർച്ച് ഇരുപത്തിയഞ്ചിന് തോമസ് കോര പുൽപ്പാറയിൽ അച്ചന്റെ (സജി അച്ചൻ) നേതൃത്വത്തിൽ നടത്തപ്പെടുന്നു. രാവിലെ കുമ്പസാരവും വിശുദ്ധ കുർബാനയും തുടർന്ന് ധ്യാനവും . നിലവിൽ സാൻഫ്രാൻസിസ്കോ സെൻ്റ് മേരീസ് പള്ളി വികാരിയാണ് സജി അച്ചൻ.
ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ യാക്കോബായ വിശ്വാസികൾക്ക് തിലകക്കുറിയായി നിലകൊള്ളുന്ന ഈ ദേവാലയത്തിന്റെ വികാരി സാക് വർഗീസ് ,കമ്മിറ്റി, ഭക്ത സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ക്രമീകരണങ്ങൾ നടന്നുവരുന്നു. വിശ്വാസികളായ എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു