+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെമിനാർ സംഘടിപ്പിച്ചു

കുവൈറ്റ്: അന്തരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു ഫോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ " ലഹരിയും യുവത്വവും " എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.മെഹബുള്ള കല ഓഡിറ്റോറിയത്തിൽ വച്ച് വനിതാവേദി
സെമിനാർ സംഘടിപ്പിച്ചു
കുവൈറ്റ്: അന്തരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു ഫോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ " ലഹരിയും യുവത്വവും " എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.

മെഹബുള്ള കല ഓഡിറ്റോറിയത്തിൽ വച്ച് വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷിന്‍റെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങു ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്‍റണി ഉദ്‌ഘാടനം ചെയ്തു . ഫോക്ക് ജനറൽ സെക്രട്ടറി വിജയകുമാർ എൻ. കെ, ട്രഷറർ സാബു ടി വി , ഫോക്ക് വൈസ് പ്രസിഡന്റുമാരായ ബാലകൃഷ്ണൻ , സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ആനുകാലിക പ്രസക്തമായ ലഹരിയും യുവത്വവും എന്ന വിഷയത്തെ ആസ്പദമാക്കി കുവൈറ്റ് സെന്റർ ഫോർ മെന്‍റൽ ഹെൽത്ത് ക്ലിനിക്കൽ ഇൻസ്ട്രക്ടർ ശ്രീജ വിനോദ് ക്ലാസ് എടുത്തു. നൂറ്റിയമ്പതിൽ അധികം പേർ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ കുവൈറ്റിലെ പ്രശസ്ത ഷോർട് ഫിലിം ഡയറക്ടറായ പ്രവീൺ കൃഷ്ണ യുടെ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ലഘു സിനിമയും പ്രദർശിപ്പിച്ചു. വനിതാവേദി ജനറൽ കൺവീനർ കവിത പ്രണീഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് ജോയിന്‍റ് ട്രഷറർ ശില്പ വിപിൻ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ വച്ച് ശ്രീജ വിനോദിന് ഫോക്കിന്‍റെ ഉപഹാരം കൈമാറി.