+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് കെഎംസിസി മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ഐക്യദാർഢ്യം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തോടനുബന്ധിച്ച് കുവൈറ്റ് കെ.എംസിസി ഐക്യദാർഢ്യവും മർഹൂം ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു.സ്നേഹത്തിന്‍റെയും ചേർത്തുപിടിക്കലിന
കുവൈറ്റ് കെഎംസിസി മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ഐക്യദാർഢ്യം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തോടനുബന്ധിച്ച് കുവൈറ്റ് കെ.എംസിസി ഐക്യദാർഢ്യവും മർഹൂം ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു.

സ്നേഹത്തിന്‍റെയും ചേർത്തുപിടിക്കലിന്‍റെയും രാഷ്ട്രീയമാണ് ലീഗ് മുന്നോട്ട് വയ്ക്കുന്നതെന്നും ആ രാഷ്ട്രീയത്തിനു മാത്രമേ ജനകീയ അടിത്തറയോടുകൂടി നമ്മുടെ രാജ്യത്ത് പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നുമുള്ള വലിയൊരു സന്ദേശമാണ് എഴുപത്തഞ്ച് വർഷകാലത്തെ മുസ്ലിം ലീഗിന്‍റെ ചരിത്രം നമ്മെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു കൊണ്ട് പ്രമുഖ പ്രസംഗികനും കെ.എംസിസി നേതാവുമായ ഇസ്മായിൽ വള്ളിയോത്ത് പറഞ്ഞു.

കുവൈറ്റ് കെഎംസിസി.ആക്ടിംഗ് പ്രസിഡൻ്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ച പരിപാടി അവയവ ദാനത്തിന്‍റെ കുവൈറ്റ് അംബാസഡറായ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളിൽ സ്നേഹത്തിന്‍റെ പൂക്കൾ വിരിയിച്ച അതുല്യ പ്രതിഭയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഫാ. ചിറമേൽ പറഞ്ഞു. മെഡെക്സ് ചെയർമാൻ ഫാസ് മുഹമ്മദലി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബൂബക്കർ സിദ്ധീഖ് എസ്.പിക്ക് യാത്രയപ്പും നൽകി.