മങ്കട: റിയാദിനു സമീപം മലയാളി കുടുംബങ്ങളുടെ കാർ മറിഞ്ഞ് യുവതി മരിച്ചു. മങ്കട വെള്ളില പള്ളിക്കത്തൊടി ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) യാണ് മരിച്ചത്. മൃതദേഹം അൽഖർജ് കിംഗ്് ഖാലിദ് ആശുപത്രിയിൽ. ഞായറാഴ്ച പുലർച്ചെയാണ് അപകടം. സന്ദർശന വിസ പുതുക്കാൻ ബഹ്റൈനിൽ പോയി മടങ്ങുകയായിരുന്നു സംഘം.
ഖൈറുന്നിസയുടെ മൂന്നു വയസുള്ള മകൻ മുഹമ്മദ് റൈഹാനും കരുവാരക്കുണ്ട് സ്വദേശി മുജീബിനും ഭാര്യക്കും കുട്ടിക്കും പരിക്കേറ്റു. ഖൈറുന്നിസയുടെ ഭർത്താവ് ഹംസ രക്ഷപ്പെട്ടു. പരിക്കേറ്റവരെയും കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽഖർജിന് സമീപം സഹനയിലാണ് അപകടമുണ്ടായത്. ഇരു കുടുംബങ്ങളും സന്ദർശന വിസ പുതുക്കാനായി ശനിയാഴ്ച ഉച്ചക്കാണ് ബഹ്റൈനിലേക്ക് പോയത്. വിസ പുതുക്കി മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഖൈറുന്നിസ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മുഹമദലി - സീനത്ത് ദന്പതിമാരുടെ മകളാണ് ഖൈറുന്നിസ. മുഹമ്മദ് റൈഹാനെ കൂടാതെ മുഹമ്മദ് റാസി, ഫാത്തിമ റിഫ എന്നിവർ മക്കളാണ്. ഇവർ നാട്ടിലാണ്. സഹനയിൽ ജോലി ചെയ്യുന്ന ഭർത്താക്കൻമാരുടെ അടുത്ത് സന്ദർശന വിസയിലെത്തിയതാണ് ഇരു കുടുംബങ്ങളും.