+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐസിഎഫ് മിഅറാജ് പ്രഭാഷണം വെള്ളിയാഴ്ച; പേരോട് മുഖ്യാതിഥി

കുവൈറ്റ് സിറ്റി: ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മറ്റി നടത്തുന്ന മിഅറാജ് സന്ദേശ പ്രഭാഷണം ഫെബ്രവരി 10 വെള്ളി വൈകീട്ട് 6ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടത്തപ്പെടുന്നു. സമസ്ത കേരള ജംഈയ്യത്തുൽ ഉലമ
ഐസിഎഫ് മിഅറാജ് പ്രഭാഷണം വെള്ളിയാഴ്ച; പേരോട് മുഖ്യാതിഥി
കുവൈറ്റ് സിറ്റി: ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മറ്റി നടത്തുന്ന മിഅറാജ് സന്ദേശ പ്രഭാഷണം ഫെബ്രവരി 10 വെള്ളി വൈകീട്ട് 6ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടത്തപ്പെടുന്നു. സമസ്ത കേരള ജംഈയ്യത്തുൽ ഉലമ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മിഅറാജ് സന്ദേശ പ്രഭാഷണം നടത്തും.

ഐസിഎഫ് നാഷണൽ പ്രസിഡന്‍റ് അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ സയ്യിദ് ഹബീബ് അൽ ബുഖാരി തങ്ങൾ, സയ്യിദ് സൈദലവി സഖാഫി തങ്ങൾ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. തുർക്കിയിലേയും, സിറിയയിലേയും ഭൂകന്പത്തിൽ മരണപ്പെട്ടവർക്കും, ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി ചടങ്ങിൽ പ്രത്യേക പ്രാർഥന നടത്തും.