അബുദാബി: അബുദാബി ആസ്ഥാനമായ ജർമൻ ഗൾഫും യുഎഇ യൂണിവേഴ്സിറ്റിയുടെയും സംയുക്ത സംരംഭമായ എനർജി വോയ്സ് 2023 പ്ളാറ്റ്ഫോമിന്റെ തുടർ സംരംഭക ഭാഗമായി ജുബൈൽ മാൻഗ്രോവ് പാർക്കിൽ ദേശീയ പരിസ്ഥിതി ദിനം ആചരിച്ചു. സസ്റ്റയ്നബിൾ, പാരിസ്ഥിതിക, കാലാവസ്ഥാ പ്രവർത്തന പരിപാടികൾ ഉൾക്കൊള്ളിച്ചതായിരുന്നു പ്രോഗ്രാം.
എമിറാത്തി വിദ്യാർഥി സന്നദ്ധ പ്രവർത്തകർക്ക് എനർജി മാനേജ്മെന്റ്, ഓഡിറ്റ് എന്നിവയിൽ പരിശീലനവും , പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കാലാവസ്ഥാ പ്രവർത്തന പരിശീലന മൊഡ്യൂളും ആരംഭിച്ചു.
എനർജി വോയ്സിന്റെ കണ്ടൽക്കാട് സംരക്ഷണ പ്രചാരണമായ ഗ്രീൻ ലംഗ്സ് ഉടൻ ആരംഭിക്കും. എമിറാത്തി വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ’ഗ്രീൻ ലംഗ്സ്’ ഒരുക്കുന്നത്. കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പിന്തുണയോടെ നട്ടു പിടിപ്പിക്കേണ്ട 1,000 കണ്ടൽ തൈകൾ വിതരണം ചെയ്യുമെന്ന് ജർമൻ ഗൾഫ് മാനേജിംഗ് ഡയറക്ടർ സുനിലൻ മേനോത്ത്പറന്പിൽ പറഞ്ഞു.