അബുദാബി: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദാബി ചാപ്റ്ററിന്റെ ബിസിനസ് എക്സലൻസ് അവാർഡ് ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാലയ്ക്ക്.
അബുദാബിയിൽ നടന്ന വാർഷിക സെമിനാറിൽ ഐസിഎഐ ചെയർമാൻ ജോണ് ജോർജും വൈസ് ചെയർമാൻ എൻ.വി കൃഷ്ണനും ചേർന്ന് അവാർഡ് സമ്മാനിച്ചു. ബിസിനസ് രംഗത്ത് നാലു പതിറ്റാണ്ട് നീണ്ട സേവന മികവിനാണ് പുരസ്കാരം നൽകി ആദരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.