ഫുജൈറ: കേരള മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ സ്മരണാർഥം കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ നടത്തി വരുന്ന ഇ.കെ.നായനാർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൻ 9 മാർച്ച് അഞ്ചിന് കൽബ ഇത്തിഹാദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു.
ടൂർണ്ണമെന്റിന്റെ വിജയകരമായ സംഘാടനത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കൈരളി സഹ രക്ഷാധികാരി സുജിത്ത് വി.പി. ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ബൈജു രാഘവൻ അധ്യക്ഷത വഹിച്ചു. സ്പോർട്ട് സ് കണ്‍വീനർ നിയാസ് തിരൂർ സ്വാഗതം പറഞ്ഞു. കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി അബ്ദുൾ കാദർ എടയൂർ, കൾച്ചറൽ കണ്‍വീനർ സുമന്ദ്രൻ ശങ്കുണ്ണി എന്നിവർ സംസാരിച്ചു. സ്പോർട്സ് ജോയിൻ കണ്‍വീനർ റാഷിദ് കല്ലുന്പുറം നന്ദി പ്രകാശിപ്പിച്ചു. സ്വാഗത സംഘം ഭാരവാഹികളായി അഷ്റഫ് പിലാക്കൽ (ചെയർമാൻ), രാജശേഖര വല്ലത്ത് (വൈസ് ചെയർമാൻ), പ്രമോദ് പട്ടാന്നൂർ (ജനറൽ കണ്‍വീനർ), പ്രദീപ് കെ രാധാകൃഷ്ണൻ, ലത്തീഫ് പാന്പാടി (ജോയിന്റ് ജനറൽ കണ്‍വീനർമാർ) എന്നിവരെയും വിവിധ സബ് കമ്മറ്റി കണ്‍വീനർമാരെയും തെരഞ്ഞെടുത്തു. ടൂർണമെൻറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്:
ദിൽഷാദ് 0503905490 , സന്പത്ത് 0503282733