കുവൈറ്റ് സിറ്റി: കുവൈറ്റ് വിസ ആപ്പ് ഉടൻ നിലവിൽ വരുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് അറിയിച്ചു.
രാജ്യത്തേക്കുള്ള തൊഴിലാളികളുടെ പ്രവേശനം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് കുവൈറ്റ് വിസ ആപ്പ് ലക്ഷ്യമിടുന്നതെന്ന് ഡെമോഗ്രാഫിക്സ് ആൻഡ് ലേബർ മാർക്കറ്റ് ഡെവലപ്മെന്റ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ഷെയ്ഖ് തലാൽ അൽ ഖാലിദ് വിശദീകരിച്ചതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. സമൂഹത്തെ സംരക്ഷിക്കാനും കോടതി കേസുകളിൽ അന്വേഷണം നേരിടുന്നവരുടെയും പകർച്ചവ്യാധികൾ ഉള്ളവരുടെയും പ്രവേശനം പരിമിതപ്പെടുത്താനും ആപ്പ് ഉപയോഗിക്കും.
കുവൈറ്റ് ഐഡി ആപ്പ് വഴി തൊഴിലാളികളുടെ ബന്ധപ്പെട്ട ഒൗദ്യോഗിക വിവരങ്ങൾ ഉൾപ്പെടുന്ന സ്മാർട്ട് എംപ്ലോയീസ് ഐഡി ആരംഭിക്കുന്ന കാര്യവും ഷെയ്ഖ് തലാൽ അൽ ഖാലിദ് പ്രഖ്യാപിച്ചതായി കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. രാജ്യ സുരക്ഷ വർധിപ്പിക്കുന്നതിന് പുറമെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള തൊഴിൽ ശക്തിയെ നിയന്ത്രിക്കുക, കൃത്രിമത്വവും വഞ്ചനയും തടയുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി തീരുമാനങ്ങൾക്ക് യോഗം കൈക്കൊണ്ടതായും വാർത്താ ഏജൻസി റിപ്പോർട് ചെയ്തു.