ഷിക്കാഗോ: ഏഷ്യയിലെ 10 രാജ്യങ്ങളായ ജപ്പാൻ, മലേഷ്യ, ചൈന, ഫിലിപ്പിൻസ്, ഇന്ത്യ, കോറിയ, പാകിസ്ഥാൻ, ഇന്തോനേഷ്യ, തായ്ലണ്ട്, വിയറ്റ്നാം, എന്നീ രാജ്യങ്ങളിൽ നിന്നുള്ള സംഘടനകൾ ചേർന്നുള്ള അസോസിയേഷനായ ഏഷ്യൻ അമേരിക്കൻ കോഎയിലേഷന്റെ 15-അംഗ ജൂറിയാണ് കമ്മ്യൂണിറ്റി എക്സലൻസ് അവാർഡ് അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജീനിയേഴ്സ് ഓഫ് ഇന്ത്യൻ ഓറിജിൻ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വർഗീസിനും, യൂത്ത് ലീഡർഷിപ്പ് അവാർഡ് സ്കൂൾ സ്റ്റുഡന്റ് ലീഡറും, ഇല്ലിനോയ്സ് സ്റ്റേറ്റിൽ നിന്ന് പ്രസംഗ മത്്സരത്തിലും, സ്പോർട്സ്, സ്പെല്ലിംഗ് ബീ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ കിരണ്‍ കൗർ ബല്ലായ്ക്കും നൽകി ആദരിക്കുന്നു.
ഗ്ലാഡ്സണ്‍ വർഗീസ് വിവിധ ഇന്ത്യൻ സംഘടനകൾക്ക് നേതൃത്വം നൽകിയും വിവിധ സംഘടനകളുടെ ചാരിറ്റി ബോർഡിലും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, ഇല്ലിനോയ് സ്റ്റേറ്റ് സ്ട്രക്ച്ചറൽ എൻജിനീയറിംഗ് ബോർഡ് കമ്മീഷൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റി ആയ പെർഡ്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ മാസ്റ്റേഴ്സ് ഡിഗ്രിയും ആരോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓപ്പറേഷൻ മാനേജ്മെന്റിൽ എംബിഎയും നേടി യുഎസ് ടെക്നിക്സിന്റെ പ്രസിഡന്റും ജിഇയുടെ ഡിവിഷ്ണൽ ഡയറക്ടറുമാണ്.
ഫെബ്രുവരി 18ന് ഷിക്കാഗോയിലുള്ള ഹയാറ്റ് റീജണ്‍സി ഹോട്ടലിൽ വച്ചു ആയിരത്തിലധികം പേർ പങ്കെടുക്കുന്ന സമ്മേളനത്തിൽ വച്ച് അവാർഡ് നൽകുന്നതാണ്. ഇല്ലിനോയ്സ് സ്റ്റേറ്റിന്റെ ഗവർണ്ണർ ജെബി പ്രറ്റ്സ്ക്കർ, ഷിക്കാഗോ മേയർ ലോറി ലൈറ്റ്ഫുറ്റ്, സെനേറ്റർ, യു.എസ്. കോണ്‍ഗ്രസ്മെൻ, വിവിധ കന്പനികളുടെ എക്സിക്യൂട്ടീവ് എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുക്കും.