ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50-ാം വാർഷികം ജൂണ്‍ 24ന് ശനിയാഴ്ച എൽമേസ്റ്റിലുള്ള വാട്ടർഫോർഡ് ബാങ്ക്വറ്റ് ഹാളിൽ വച്ചു നടത്തപ്പെടുന്നു.
ഷിക്കാഗോ മലയാളി അസോസിയേഷൻ രൂപം കൊണ്ടിട്ടു 50 വർഷം പൂർത്തിയായതിന്റെ ഭാഗമായി നടത്തുന്ന ഈ ആഘോഷങ്ങളിൽ സെമിനാറുകൾ, ക്ലാസുകൾ, അവാർഡുദാന ചടങ്ങ് പ്രൊഫഷണൽ കലാപരിപാടികൾ, പൊതുയോഗം, ഡിന്നർ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
സുവർണ ജൂബിലിയോടനുബന്ധിച്ച് 250 പേജുള്ള ഒരു സുവനീർ പുറത്തിറക്കപ്പെടും. പ്രസ്തുത സുവനീറിൽ വിവിധ കലാസൃഷ്ടികളായ കവിതകൾ, ലേഖനങ്ങൾ, ചെറുകഥകൾ, ഫോമ/ഫൊക്കാന, അമേരിക്കയിലുള്ള മറ്റു സംഘടനകളുടെ വിവരങ്ങൾ, പൊതു വിവരങ്ങൾ, ഫാമിലി ഫോട്ടോകൾ, സ്പോണ്സർഷിപ്പുകൾ എന്നിവ ഉൾകൊള്ളിച്ചുള്ളതായിരിക്കും.
കണ്‍വൻഷന്റെ ചെയർമാൻ ലെജി പട്ടരുമഠം, ഫിനാൻസ് ചെയർമാൻ ജോണ്സണ് കണ്ണൂക്കാടൻ, സുവനീർ ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു, കണ്വൻഷൻ കോ. ചെയർ ഡോ. സിബിൾ ഫിലിപ്പ്, ഫിനാഷ്യൽ കോ. ചെയർ വിവീഷ് ജേക്കബ് എന്നിവർക്കായിരിക്കും ചുമതലയെന്ന് പ്രസിഡന്റ് ജോഷി വള്ളിക്കളം അറിയിച്ചു.