+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ പദ്ധതിയിടുന്നു. ഫെബ്രുവരി 15 ഒരു
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ പദ്ധതിയിടുന്നു. ഫെബ്രുവരി 15 ഒരു സുപ്രധാന ദിവസമായിരിക്കുമെന്നു ഹേലി ട്വീറ്ററിൽ കുറിച്ചു. 80 വയസ്സിനു മുകളിലുള്ളവരെ വാഷിംഗ്‌ടൺ ഡി സിയിൽ കാണാൻ ആരും ആഗ്രഹിക്കുന്നില്ല - ഹാലി തുടർന്നു 

സൗത്ത് കരോലിന സെനറ്റർ ടിം സ്കോട്ട് ഒരു ദിവസം കഴിഞ്ഞ് - അതേ നഗരത്തിൽ നിന്ന് - ഹേലിക്കു പുറകെ തന്നെ തിരെഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. തുടർന്നു ഇരുവരും അയോവയിലേക്ക്. തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകും .മുൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് അടുത്ത ആഴ്ച ചാൾസ്റ്റണിൽ ഉണ്ടാകും.

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് ഫെബ്രുവരി 28 ന് തന്‍റെ ഓർമ്മക്കുറിപ്പ് പുറത്തിറക്കിയതിന് ശേഷം പ്രചരണ യാത്ര ആരംഭിക്കും, ഹ്യൂസ്റ്റണിലും ഡാളസിലും നടക്കുന്ന റിപ്പബ്ളിക്കൻ പാർട്ടി സംഘടിപ്പിക്കുന്ന ഡിന്നറുകളിൽ 50,000 ഡോളർ നൽകുന്ന പ്ലാറ്റിനം സ്പോൺസർമാർക്ക്" ഒരു വിഐപിക്ക് ഫോട്ടോകളും ടിക്കറ്റുകളും ലഭിക്കും.

2024-ലെ റിപ്പബ്ളിക്കൻ പാർട്ടി പ്രസിഡൻഷ്യൽ നാമനിർദ്ദേശത്തിനായുള്ള മത്സരം ഉയർന്ന തലത്തിലേക്ക് എത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന , പ്രധാന സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പബ്ലിക്കൻസ്ഥാനാർത്ഥികൾ രംഗത്തെത്തുന്നതോടെ ഇതിനകം തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപിന് ഉടൻ തന്നെ ആദ്യത്തെ ഔപചാരിക വെല്ലുവിളിയെ നേരിടേണ്ടിവരുമെന്ന് ഉറപ്പായിട്ടുണ്ട്.

തനിക്കെതിരെ ആരെല്ലാം രംഗത്തു വന്നാലും അവർക്കാർക്കും തന്നെ തനിക്കെതിരെ വെല്ലുവിളി ഉയർത്താൻ കഴിയില്ലെന്നു ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്