+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബജറ്റും സാന്പത്തിക പ്രതിസന്ധിയും

രൂ​​​ക്ഷ​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യെ നേ​​​രി​​​ട്ടു​​​കൊ​​​ണ്ടി​​രി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ലാ​​​ണ് 202021ലെ ​​​കേ​​​ര​​​ള സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് അ​​​വ​​​ത
ബജറ്റും സാന്പത്തിക പ്രതിസന്ധിയും
രൂ​​​ക്ഷ​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യെ നേ​​​രി​​​ട്ടു​​​കൊ​​​ണ്ടി​​രി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ലാ​​​ണ് 2020-21-ലെ ​​​കേ​​​ര​​​ള സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 2018-ലെ ​​​ഓ​​ഖി ദു​​​ര​​​ന്ത​​ത്തെ തു​​​ട​​​ർ​​​ന്ന് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട മ​​​ഹാ​​​പ്ര​​​ള​​​യം, 2019-ലെ ​​​പ്ര​​​ള​​​യം എ​​​ന്നി​​​വ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​നജീ​​​വി​​​ത​​​ത്തെ​​​യും സാ​​​ന്പ​​​ത്തി​​​ക​​രം​​​ഗ​​​ത്തെ​​​യും താ​​​റു​​​മാ​​​റാ​​​ക്കു​​​ക​​​യു​​​ണ്ടാ​​യി. ​തു​​​ട​​​ർ​​​ന്ന് ആ​​​വി​​​ർ​​​ഭ​​​വി​​​ച്ച സാ​​​ന്പ​​​ത്തി​​​ക മാ​​​ന്ദ്യ​​​ത്തി​​​ന്‍റെ അ​​​ല​​​ത​​​ല്ല​​​ലു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ള​​​രെ​​​യേ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, മേ​​​ല്പ​​​റ​​​ഞ്ഞ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ആ​​​വി​​​ർ​​​ഭ​​​വി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ൻ​​​പു​​​ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി ഉ​​​ട​​​ലെ​​​ടു​​​ത്തു​​​ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു.

പൊ​​​തു​​​ജ​​​ന​​​ക്ഷേ​​​മ​​​ത്തി​​​നു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഏ​​​തൊ​​​രു സ​​​ർ​​​ക്കാ​​​രി​​​നും ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ വ​​​ർ​​ധി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് ക​​​ടം എ​​​ടു​​​ക്കേ​​​ണ്ടി​​വ​​രും. അ​​​ധി​​​ക​​​മാ​​​യാ​​​ൽ അ​​​മൃ​​​തും ദോ​​​ഷ​​​മാ​​​​ണ​​​ല്ലോ. ക​​​ട​​​വും ക​​​രു​​​ത​​​ലോ​​​ടെ എ​​​ടു​​​ക്ക​​​ണം. ശ​​​ന്പ​​​ളം, പെ​​​ൻ​​​ഷ​​​ൻ, പ​​​ലി​​​ശ തു​​​ട​​​ങ്ങി​​​യ നി​​​ത്യ​​​നി​​​ദാ​​​ന ചെ​​​ല​​​വു​​​ക​​​ൾ റ​​​വ​​​ന്യുവി​​​ൽനി​​​ന്നും ആ​​​സ്തി​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന മൂ​​​ല​​​ധ​​​ന​ ചെ​​​ല​​​വു​​​ക​​​ൾ ക​​​ട​​​മെ​​​ടു​​​ത്തും ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് പൊ​​​തു​​​വേ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ത​​​ത്വം. സം​​​സ്ഥാ​​​ന​​​ത്തെ മൊ​​​ത്ത വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ മൂ​​ന്നു ശ​​​ത​​​മാ​​​ന​​​വും റ​​​വ​​​ന്യു​ക​​​മ്മി പൂ​​​ജ്യ​​​വു​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ധ​​​ന​​​വി​​​നി​​​യോ​​​ഗ നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന​​​ത്. പ്ര​​​ത്യ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​ൽനി​​​ന്നു വ്യ​​​തി​​​ച​​​ലി​​​ക്കാം.

പു​​​തു​​​ക്കി​​​യ ബ​​​ജ​​​റ്റ് അ​​നു​​​സ​​​രി​​​ച്ച് 2019-20-ലെ ​​​ആ​​​കെ വ​​​രു​​​മാ​​​നം 99,042 കോ​​​ടി രൂ​​​പ​​​യും റ​​​വ​​​ന്യു ചെ​​​ല​​​വ് 1,06,516 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. മൂ​​​ല​​​ധ​​​ന ചെ​​​ല​​​വ് 9,126 കോ​​​ടി രൂ​​​പ​. അ​​​പ്പോ​​​ൾ ആ​​​കെ ചെ​​​ല​​​വ് 1,25,612 കോ​​​ടി രൂ​​​പ​​​യും, ക​​​മ്മി 26,186 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി​​​രി​​​ക്കും. ക​​​മ്മി നി​​​ക​​​ത്തു​​​ന്ന​​​തി​​​നു സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന ക​​​ട​​​ത്തി​​​ൽ 17,474 കോ​​​ടി രൂ​​​പ റ​​​വ​​​ന്യു ക​​​മ്മി നി​​​ക​​​ത്തു​​​ന്ന​​​തി​​​നും 8,712 കോ​​​ടി രൂ​​​പ മൂ​​​ല​​​ധ​​​ന ചെ​​​ല​​​വി​​​നും വേ​​​ണ്ടി വി​​​നി​​​യോ​​​ഗി​​​​ക്കും. അ​​​ങ്ങ​​​നെ ധ​​​ന​​​വി​​​നി​​​യോ​​​ഗ നി​​​യ​​​മ​​​ത്തെ​​​പ്പോ​​​ലും അ​​​വ​​​ഗ​​​ണി​​​ച്ചുകൊ​​​ണ്ടു വ​​​ൻ​​​തോ​​​തി​​​ലാ​​​ണു ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന​​​ത്. ഈ ​​​ക​​​ട​​​മാ​​​ണെ​​​ങ്കി​​​ൽ ആ​​​കെ വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 26.43 ശ​​​ത​​​മാ​​​നം വ​​​രും.

ക​​ട​​ഭാ​​രം കൂ​​ട്ടു​​ന്നു

ഇ​​​ങ്ങ​​​നെ ആ​​​ണ്ടു​​തോ​​​റും വ​​​ൻ​​​ തോ​​​തി​​​ൽ ക​​​ട​​​മെ​​​ടു​​​ത്തി​​​രു​​​ന്ന​​​താ​​​ണ് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന കാ​​​ര​​​ണം. പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ങ്ങ​​​ളും സാ​​​ന്പ​​​ത്തി​​​ക മാ​​​ന്ദ്യ​​​വും അ​​​തി​​​നു മൂ​​​ർ​​​ച്ച​​​കൂ​​​ട്ടി​​​യെ​​​ന്നേ​​​യു​​​ള്ളു. 2019-20-ൽ ​​​ക​​​ട​​​മാ​​​യി സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന 70,034 കോ​​​ടി രൂ​​​പ​​​യി​​​ൽ 42,988 കോ​​​ടി രൂ​​​പ പ​​​ഴ​​​യ ക​​​ടം വീ​​​ട്ടു​​​ന്ന​​​തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ധ​​​ന​​​ക​​​മ്മി നി​​​ക​​​ത്താ​​ൻ ഏ​​​ക​​​ദേ​​​ശം 26,190 കോ​​ടി രൂ​​​പ മാ​​​ത്ര​​​മേ ല​​​ഭ്യ​​​മാ​​​വൂ. കൂ​​​ടു​​​ത​​​ൽ ക​​​ട​​​മെ​​​ടു​​​ക്കാ​​​ൻ കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന​​​തു പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ കാ​​​ര​​​ണ​​മാ​​യി. അ​​​തി​​​നു കേ​​​ന്ദ്ര​​​ത്തെ പ​​​ഴി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ലി​​​യ ക​​​ഴ​​​ന്പു​​​ണ്ടെന്നു ​​​തോ​​​ന്നു​​​ന്നി​​​ല്ല.

ഇ​​​ങ്ങ​​​നെ ആ​​​ണ്ടു​​തോ​​​റും വ​​​ൻ ​​​തു​​​ക ക​​​ട​​​മെ​​​ടു​​​ത്തു ചെ​​​ല​​​വു​​​ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ട​​​ഭാ​​​ര​​​വും അ​​​മി​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. 2020-21 അ​​​വ​​​സാ​​​നം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​കെ​ ക​​​ടം 2,98,724 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​ധി​​​ച്ചി​​​രി​​​ക്കും. കൂ​​​ടാ​​​തെ കി​​​ഫ്ബി വ​​​ഴി സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന പ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ര​​​വും വ​​​ന്നു​​​ചേ​​​രും. 2017-18 സാ​​​ന്പ​​​ത്തിക വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ ഇ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​കെ ക​​​ടം 37,21,799 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. അ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക​​​ട​​​മാ​​​ക​​​ട്ടെ 2,10,758 കോ​​​ടി രൂ​​​പ​​​യും. അ​​​ത് ഇ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​കെ ക​​​ട​​​ത്തി​​​ന്‍റെ 5.71 ശ​​​ത​​​മാ​​​നം വ​​​രും. കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​സം​​​ഖ്യ​​​യാ​​​ണെ​​​ങ്കി​​​ൽ ഇ​​​ന്ത്യ​​​ൻ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 2.76 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മേ ​വ​​​രു​​​ന്നു​​​ള്ളു. അ​​​പ്പോ​​​ൾ ഒ​​​രു കേ​​​ര​​​ളി​​​യ​​​ന്‍റെ ശ​​​രാ​​​ശ​​​രി​ ക​​​ടം ഒ​​​രി​​​ന്ത്യാ​​​ക്കാ​​​ര​​​ന്‍റെ ശ​​​രാ​​​ശ​​​രി​ ക​​​ട​​​ത്തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യാ​​​ണെ​​​ന്ന​​​ർ​​​ഥം. കേ​​​ര​​​ള​​​ത്തി​​​ലേ​​​തി​​​നേ​​ക്കാ​​ൾ വ​​​ലി​​​പ്പ​​​മു​​​ള്ള മ​​​ഹാ​​​രാ​​​ഷ്‌​​ട്ര, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ, ത​​​മി​​​ഴ്നാ​​​ട്, രാ​​​ജ​​​സ്ഥാ​​​ൻ, ഗു​​​ജ​​​റാ​​​ത്ത് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​ടം മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ​​​തി​​​ലും കൂ​​​ടു​​​ത​​​ൽ.

പ​​ലി​​ശ എ​​ന്ന ഭാ​​രം

ക​​​ട​​​മാ​​​യി സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന പ​​​ണ​​​ത്തി​​​നു പ​​​ലി​​​ശ​​​യും ന​​​ൽ​​​കേ​​​ണ്ടി​​യി​​​രി​​​ക്കു​​​ന്നു. 2019-20-ൽ ​​​പ​​​ലി​​​ശ​​​യാ​​​യി ന​​​ല്കേ​​​ണ്ട സം​​​ഖ്യ 18,454 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രി​​​ക്കും. ഇ​​​ത് സം​​​സ്ഥാ​​​ന റ​​​വ​​​ന്യൂ​​​വി​​​ന്‍റെ 18.63 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​രും. നി​​​കു​​​തി​​​യി​​​ന​​​ത്തി​​​ൽ 2019-20-ൽ ​​​ഏ​​​ക​​​ദേ​​​ശം 12,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ഇ​​​ടി​​​വു​​ണ്ടാ​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​ക്ഷി​​​ക്കു​​​ന്ന​​​ത്. അ​​​പ്പോ​​​ൾ പ​​​ലി​​​ശ​​​യാ​​​യി വ​​​ൻ തു​​​ക ന​​​ല്കാ​​​നി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ, സ​​​ർ​​​ക്കാ​​​രി​​​ന് ഈ ​​​നി​​​കു​​​തി​​​യി​​​ടി​​​വി​​​നെ പ്ര​​​യാ​​​സം​​​കൂ​​​ടാ​​​തെ പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​വു​​​മാ​​​യി​​​രു​​​ന്നു.
ചു​​​രു​​​ക്ക​​​ത്തി​​​ൽ, ക​​​ട​​​വും പ​​​ലി​​​ശ​​​യു​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണ​​​മാ​​​യി​​​ത്തീ​​​ർ​​​ന്ന​​​തെ​​​ന്നു വ്യ​​ക്തം. ഭാ​​​വി​​​യി​​​ലു​​​ണ്ടാ​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ളെ​​​ക്കാ​​​ൾ ഇ​​​പ്പോ​​​ഴു​​​ണ്ടാ​​കു​​​ന്ന ഗു​​​ണം കൂ​​​ടു​​​ത​​​ലാ​​​ണെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ക​​​ടം ഗു​​​ണ​​​പ്ര​​​ദ​​​മാ​​​വു​​​ക​​​യു​​​ള്ളു. നേ​​​രേ​​​മ​​​റി​​​ച്ച് സാ​​​ധാ​​​ര​​​ണ​​​രീ​​​തി​​​യി​​​ൽ ക​​​ടം ഭാ​​​വി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ബു​​​ദ്ധിമു​​​ട്ടി​​​നേ കാ​​​ര​​​ണ​​​മാ​​​വു​​​ക​​​യു​​​ള്ളു. ഈ ​​​ത​​​ത്വം അ​​​വ​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടാ​​ണ് ​സ​​​ർ​​​ക്കാ​​​ർ ഇ​​തു​​​വ​​​രെ ക​​​ട​​​മെ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്.

വി​​ദേ​​ശ​​പ​​ണ​​ത്തെ ആ​​ശ്ര​​യി​​ച്ച്

സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച ഉ​​​യ​​​ർ​​​ന്ന​​​തോ​​​തി​​​ലാ​​​ണെ​​​ങ്കി​​​ൽ ക​​​ട​​​വും പ​​​ലി​​​ശ​​​യും ഒ​​​രു ബു​​​ദ്ധി​​​മു​​​ട്ടി​​​നും കാ​​​ര​​​ണ​​​മാ​​​വു​​​ക​​​യി​​​ല്ല എ​​​ന്നൊ​​​രു വാ​​​ദ​​​ഗ​​​തി കേ​​​ര​​​ള​​​ത്തി​​​ലെ ധ​​​ന​​​മ​​​ന്ത്രി ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ, സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച ഉ​​​യ​​​ർ​​​ന്ന തോ​​​തി​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ യാ​​​തൊ​​​രു തീ​​​ർ​​​ച്ച​​​യു​​​മി​​​ല്ല. ഇ​​​പ്പോ​​​ൾത​​​ന്നെ അ​​​ത് ക്ഷ​​​യി​​​ച്ചു​​​കൊ​​​ണ്ടി​​രി​​​ക്കു​​​ക​​​യാ​​​ണ​​​ല്ലോ. നേ​​​രേ​​​മ​​​റി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​ത​​​ന്നെ കൃ​​​ത്രി​​​മ​​​മാ​​​ണെ​​​ന്നു​​​ള്ള​​​താ​​​ണു വാ​​​സ്ത​​​വം. വി​​​ദേ​​​ശ​​പ​​ണ പ്ര​​​വാ​​​ഹ​​​ത്തി​​​ന്‍റെ പി​​​ൻ​​​ബ​​​ല​​​ത്തി​​​ൽ ഉ​​​പ​​​ഭോ​​ക്‌​​തൃ ചെ​​​ല​​​വ് വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്ന വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലേ​​​ത്. മാ​​​ത്ര​​​മ​​​ല്ല കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന 75 ശ​​​ത​​​മാ​​​നം ഉ​​​പ​​​ഭോ​​ക്‌​​തൃ വി​​​ഭ​​​വ​​​ങ്ങ​​​ൾ ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​വ​​​യു​​​മാ​​​ണ്. അ​​​വ​​​യെ കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​ക്ക​​​ളു​​​ടെ പ​​​ടി​​​ക്ക​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ​​​യു​​​ള്ള മൂ​​​ല്യ​​​വ​​​ർ​​ധ​​​ന​​​വു​​​മാ​​​ണി​​​വി​​​ടെ ന​​​ട​​​ക്കു​​​ന്ന​​​ത്.

ഇ​​​പ്ര​​​കാ​​​ര​​​മു​​​ള്ള വ​​​ള​​​ർ​​​ച്ച ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഉ​​​ത്പാ​​​ദ​​​ന വ​​​ർ​​​ധ​​​ന​​​വി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​ക​​​രി​​​ക്കു​​​ന്നു​​​ള്ളു. അ​​​തേ​​​യ​​​വ​​​സ​​​ര​​​ത്തി​​​ൽ വി​​​ദേ​​​ശ പ​​​ണ പ്ര​​​വാ​​​ഹം നി​​​ല​​​ച്ചാ​​​ൽ ഈ ​​​വ​​​ള​​​ർ​​​ച്ച​​​യും അ​​​തേ​​​പ​​​ടി നി​​​ല​​​ച്ചു​​​പോ​​​കും. അ​​​ങ്ങ​​​നെ​​​യു​​​ള്ള വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്കി​​​ന്‍റെ പി​​​ൻ​​​ബ​​​ല​​​ത്തി​​​ൽ ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന​​​ത് തീ​​​ർ​​​ത്തും ബു​​​ദ്ധി​​​ശൂ​​​ന്യ​​​മാ​​​യ ഒ​​​രു ന​​​ട​​​പ​​​ടി​​​മാ​​​ത്ര​​​മാ​​​ണു​​​താ​​​നും. ഇ​​പ്പോ​​ഴ​​ത്തെ ബു​​​ദ്ധി​​​മു​​​ട്ടു​​​ത​​​ന്നെ ഇ​​​തു​​​പോ​​​ലെ​​​യു​​​ള്ള വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്കി​​​ന്‍റെ പി​​​ൻ​​​ബ​​​ല​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ക​​​ട​​​മെ​​​ടു​​​ത്ത​​​തി​​​ന്‍റെ അ​​​ന​​​ന്ത​​​ര​​​ഫ​​​ലം കൂ​​​ടി​​​യാ​​​ണെ​​​ന്നു ത​​​ന്നെ പ​​​റ​​​യാം.

ചെ​​ല​​വു ചു​​രു​​ക്ക​​ണം

ഇ​​​ങ്ങ​​​നെ​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചെ​​​ല​​​വു​​​ചു​​​രു​​​ക്കി​​​യും വ​​​ര​​​വു വ​​​ർ​​ധി​​​പ്പി​​​ച്ചും വേ​​​ണം പ്ര​​​തി​​​സ​​​ന്ധി​​​യെ ത​​​ര​​​ണം ചെ​​​യ്യാ​​ൻ. കേ​​​ര​​​ള​​​ത്തി​​​ലെ ധ​​​ന​​​മ​​​ന്ത്രി ബ​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ്ര​​​സ്താ​​​വി​​​ച്ച​​തു​​​പോ​​​ലെ, ക​​​ഴി​​​ഞ്ഞ നാ​​​ല​​​ഞ്ചു​​​ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ചെ​​​ല​​​വി​​​ന്‍റെ വ​​​ള​​​ർ​​​ച്ച 14.13 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ വ​​​ര​​​വി​​​ന്‍റെ വ​​​ള​​​ർ​​​ച്ച 13.24 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. ഈ ​​​സ്ഥി​​​തി അ​​​തേ​​​പ​​​ടി തു​​​ട​​​ർ​​​ന്നാ​​​ൽ പ്ര​​​തി​​​സ​​​ന്ധി കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​കു​​​മെ​​​ന്നു​​​റ​​​പ്പാ​​​ണ്.

അ​​​പ്പോ​​​ൾ ചെ​​​ല​​​വു​​​കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നേ​​​പ്പ​​​റ്റി ചി​​​ന്തി​​​ക്കേ​​​ണ്ടി​​യി​​​രി​​​ക്കു​​​ന്നു. പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും ചെ​​​ല​​​വു കു​​​റയ്​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല. ഉ​​​ദാ​​​ഹ​​​ര​​​ണം പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ കേ​​ര​​ള​​ത്തി​​ൽ ഇ​​​ന്ന് 36 ക്ഷേ​​​മ​​​ബോ​​​ർ​​​ഡു​​​ക​​​ളാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. അ​​​വ​​​യു​​​ടെ എ​​​ണ്ണം വെ​​​ട്ടി​​​ക്കു​​​റ​​​ച്ചാ​​​ലും ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വ​​​ലി​​​യ പ്ര​​​യാ​​​സം കൂ​​​ടാ​​​തെ ന​​​ട​​​ക്കും. അ​​​ത് ഭ​​​ര​​​ണ​​​ച്ചെ​​​ല​​​വ് ഗ​​​ണ്യ​​​മാ​​​യി കു​​​റയ്​​​ക്കു​​​ന്ന​​​തി​​​നും സ​​​ഹാ​​​യി​​​ക്കും.

ജം​​ബോ ക​​മ്മീ​​ഷ​​ൻ

സ​​​ർ​​​ക്കാ​​​രു​​​ദ്യോ​​​ഗ​​​സ്ഥരെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സ്ഥാ​​​പ​​​ന​​​മാ​​​ണ് പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​രു വ​​​ർ​​​ഷം ഏ​​​ക​​​ദേ​​​ശം 10,000 പേ​​രെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. അ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ശ​​​ന്പ​​​ള​​​മ​​​ട​​​ക്കം പ​​​ല ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കു​​​ന്ന 21 അം​​​ഗ​​​ങ്ങ​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ, ആ​​​ണ്ടു​​തോ​​​റും അ​​​നേ​​​ക ല​​​ക്ഷം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​ക​​​ൾ എ​​​ഴു​​​തു​​​ന്ന കേ​​​ന്ദ്ര സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ, ഡി​​​ഫ​​​ൻ​​​സ് സ​​​ർ​​വീ​​സ് പ​​​രീ​​​ക്ഷ തു​​​ട​​​ങ്ങി​​​യ പ​​​രി​​​ക്ഷ​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യും വ​​​ള​​​രെ​​​യേ​​​റെ ഉ​​​ദ്യോ​​​ഗാ​​​ർ​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന യൂ​​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​നി​​ൽ 11 അം​​​ഗ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. വ​​​ലി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, മ​​​ഹാ​​​രാ​​ഷ്‌​​ട്ര, പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ ത​​​മി​​​ഴ്നാ​​​ട് തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ 10 അം​​​ഗ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് പി​​എ​​സ്‌​​സി​​ക​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. എ​​​ങ്കി​​​ൽ ഈ ​​​കൊ​​​ച്ചു കേ​​​ര​​​ളത്തി​​​ൽ 21 അം​​​ഗ​​​ങ്ങ​​​ൾ വേ​​​ണോ എ​​​ന്നു സ​​​ർ​​​ക്കാ​​​രും രാ​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളും ചി​​​ന്തി​​​ക്ക​​ണം.

ചെ​​​ല​​​വ് ചു​​​രു​​​ക്ക​​​ലി​​​നു​​​പ​​​ക​​​രം ചെ​​​ല​​​വ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കു​​ന്ന​​​ത്. അ​​​തി​​​നു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ തെ​​​ളി​​​വാ​​​ണ് പു​​​തി​​​യ ശ​​​ന്പ​​​ള ​ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​യ​​​മ​​​നം. ചെ​​​ല​​​വ് ചു​​​രു​​​ക്ക​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ന്ദ്ര​​​ഗ​​​വ​​​ണ്‍മെ​​​ന്‍റ് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രു​​​ന്ന പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പോ​​​ലും ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ വി​​​മു​​​ഖ​​​ത കാ​​​ണി​​ക്കു​​​ക​​​യാ​​​ണ്.

ചെ​​​ല​​​വ് ചു​​​രു​​​ക്ക​​​ൽ​​​പോ​​​ലെ ​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​താ​​ണ് വ​​​ര​​​വ് വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ൽ. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് സ്വീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന ഒ​​​ന്നാ​​​ണ് വ​​​സ്തു നി​​​കു​​​തി​​​യു​​​ടെ പ​​​രി​​​ഷ്ക​​​ര​​​ണം. നി​​കു​​തി ചെ​​​റി​​​യ​​തോ​​തി​​ൽ ആ​​​ണ്ടു​​തോ​​​റും വ​​​ർ​​ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ടു​​​കൂ​​​ടാ​​​തെ നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്ക് അ​​​ത് ന​​​ൽ​​​കാ​​ൻ സാ​​​ധി​​​ക്കും. എ​​​ന്നാ​​​ൽ 1997-ന് ​​​ശേ​​​ഷം അ​​​ങ്ങ​​​നെ​​​യൊ​​​രു പ​​​രി​​​ഷ്കാ​​​രം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു​​​ള്ള​​​താ​​​ണ് യാ​​​ഥാ​​​ർ​​ഥ്യം.

ബ​​​ജ​​​റ്റി​​​ൽ ഏ​​​ക​​​ദേ​​​ശം 25 ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യ്ക്കു​​​വേ​​​ണ്ടി ചെ​​​ല​​​വാ​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്ന് ഒ​​​രു വ​​​രു​​​മാ​​​ന​​​വും സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ക്കു​​​ന്നു​​​മി​​​ല്ല. ഇ​​​ന്ന് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വ​​​രെ യാ​​​തൊ​​​രു ഫീ​​​സും ഈ​​​ടാ​​​ക്കു​​​ന്നി​​​ല്ല. ഇ​​​ങ്ങ​​​നെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ല്കി​​​യ കാ​​​ല​​​ത്ത് കേ​​​ര​​​ളം സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി വ​​​ള​​​രെ പി​​​ന്നാ​​ക്കം നി​​​ന്ന ഒ​​​രു സം​​​സ്ഥാ​​​ന​​​മാ​​​യി​​​രു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല ജ​​​ന​​​ങ്ങ​​​ളി​​​ൽ 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​രും ദാ​​​രി​​​ദ്ര്യ​​​രേ​​​ഖ​​​ക്ക് താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി വ​​​ള​​​രെ​​​യേ​​​റെ ഉ​​​യ​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കാ​​​ൻ ഇ​​​ന്നു കേ​​​ര​​​ള​​​ത്തി​​​നു സാ​​​ധി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്. 2018-ൽ ​​​ഒ​​​രാ​​​ളു​​​ടെ പ്ര​​​തി​​​ശീ​​​ർ​​​ഷ വ​​​രു​​​മാ​​​നം ആ ​​​വ​​​ർ​​​ഷ​​​ത്തി​​​ലെ വി​​​ല​​​യ​​​നു​​​സ​​​രി​​​ച്ച് 1,99,101 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു​​​വ​​​ത്രെ. മാ​​​ത്ര​​​മ​​​ല്ല ദാ​​​രി​​​ദ്യ​​​രേ​​​ഖ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ ആ​​​കെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​ത്താ​​​ഴെ മാ​​​ത്ര​​​മാ​​​ണു​​​താ​​​നും. ഇ​​​ങ്ങ​​​നെ​​​യു​​​ള്ള അ​​​നു​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഒ​​​രു ചെ​​​റി​​​യ സെ​​​സോ ഫീ​​​സോ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്കാവുന്ന​​താ​​ണ്.

വ​​​ര​​​വ് വ​​​ർ​​ധി​​​പ്പി​​​ച്ചും ചെ​​​ല​​​വു ചു​​​രു​​​ക്കി​​​യും ഒ​​​രു സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യി​​​ൽ എ​​​ത്തു​​​ക​​​യെ​​​ന്നു​​​ള്ള​​​താ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​പ്ര​​​തി​​​സ​​​ന്ധി​​​ക്കു​​​ള്ള ശാ​​​ശ്വ​​​ത​​​പ​​​രി​​​ഹാ​​​രം. അ​​​ങ്ങ​​​നെ​​​യൊ​​​രു സ​​​മീ​​​പ​​​നം അം​​​ഗീ​​ക​​​രി​​​ച്ച​​​താ​​​യി 2020-21 ലെ ​​​ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ കാ​​​ണു​​​ന്നി​​​ല്ല.

ഡോ. ​​​കെ.​​​വി. ജോ​​​സ​​​ഫ്
(സാ​​​ന്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​നാ​​​യ ലേ​​​ഖ​​​ക​​​ൻ കേ​​​ര​​​ള എ​​​ക്സ്പെ​​​ൻ​​​ഡി​​​ച്ച​​​ർ ക​​​മ്മി​​​റ്റി​​​യി​​​ലെ മു​​​ൻ അം​​ഗ​​മാ​​ണ്.)