+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്

ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാഹികളെ തെരഞ്ഞെടുത്തു. പുതിയ തലമുറയ്ക്കും അവസരങ്ങള്‍
പമ്പ മലയാളി അസോസിയേഷനു പുതിയ നേതൃത്വം: സുമോദ് നെല്ലിക്കാല പ്രസിഡന്‍റ്
ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ച് 25–ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസോസിയേഷന്‍ 2023 ലേക്കുള്ള ഭരവാഹികളെ തെരഞ്ഞെടുത്തു. പുതിയ തലമുറയ്ക്കും അവസരങ്ങള്‍ നല്‍കിയാണ് 2023-ലെ കമ്മറ്റി നിലവില്‍ വന്നത്.

പമ്പയുടെ വാര്‍ഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് ഡോ. ഈപ്പന്‍ ഡാനിയേൽ അധ്യക്ഷത വഹിച്ചു. 2022 ലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. സെക്രട്ടറി ജോർജ് ഓലിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഫാ. ഫിലിപ്പ്സ് മോഡയില്‍ കണക്കും അവതരിപ്പിച്ച് പാസാക്കി. സാംസ്ക്കാരിക സമ്മേളനങ്ങള്‍, മാതൃദിനാഘോഷം, വിനോദയാത്ര, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ 2022-ലെ പമ്പയുടെ പ്രധാന പ്രവര്‍ത്തനങ്ങളായിരുന്നു.

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സുധ കര്‍ത്തായും സെക്രട്ടറി ജോർജ് ഓലിക്കലും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ചെയ്തു.  പുതിയ ഭാരവാഹികൾ: സുമോദ് നെല്ലിക്കാല (പ്രസിഡന്‍റ്), ഫിലീപ്പോസ് ചെറിയാന്‍ (വൈസ് പ്രസിഡന്‍റ്), തോമസ് പോള്‍ (ജനറല്‍ സെക്രട്ടറി), ഫാദര്‍ ഫിലിപ്പ് മോഡയില്‍ (ട്രഷറര്‍), രാജന്‍ സാമുവല്‍, (അസോസിയേറ്റ് ട്രഷറര്‍), റോണി വറുഗീസ് (അസോസിയേറ്റ് സെക്രട്ടറി), ജേക്കബ് കോര (അക്കൗണ്ടന്റ്). 

ചെയര്‍ പേഴ്സണ്‍സ്: ജോയി തട്ടാര്‍കുന്നേല്‍ (ആര്‍ട്സ്), സുധ കര്‍ത്ത (സിവിക് ആന്‍റ് ലീഗല്‍), ജോർജ് ഓലിക്കല്‍ (ലിറ്റററി), അലക്സ് തോമസ്, ജോണ്‍ പണിക്കര്‍, വി.വി. ചെറിയാന്‍ (ബില്‍ഡിംഗ് കമ്മറ്റി), ഡോ. ഈപ്പന്‍ ഡാനിയേല്‍ (എഡിറ്റോറിയല്‍ ബോര്‍ഡ്), മോഡി ജേക്കബ് (ഐടി കോഡിനേറ്റര്‍), (ബിജു എബ്രാഹം (ഫണ്ട് റെയിസിങ്), ഡൊമിനിക് പി ജേക്കബ് (ഫെസിലിറ്റി), മാക്സ്വെല്‍ ഗിഫോര്‍ഡ് (സ്പോര്‍ട്സ്), എബി മാത്യൂ (ലൈബ്രറി), റോയി മാത്യൂ (മെമ്പര്‍ഷിപ്പ്), രാജു പി ജോണ്‍ (പ്രോഗ്രാം കോഡിനേറ്റര്‍), ജോർജ് കുട്ടി ലൂക്കോസ് (പബ്ലിക് റിലേഷന്‍സ്), ടിനു ജോണ്‍സണ്‍ (യൂത്ത് കോഡിനേറ്റര്‍), എ.എം. ജോണ്‍ (ഗെയിംസ്), ജോർജ് പണിക്കര്‍ (ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.