+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്‌സ്‌വില്ലെ: 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ മാരകമായി വെടിവച്ചുകൊന്ന കുറ്റവാളിയെ ഫെബ്രുവരി ഒന്നിനു ബുധനാഴ്ച ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കി.2007 മാർച്ചിൽ ഡാളസ് പോലീസ് സീനിയർ കോർപ്
ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നയാളുടെ വധശിക്ഷ നടപ്പാക്കി
ഹണ്ട്‌സ്‌വില്ലെ: 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ മാരകമായി വെടിവച്ചുകൊന്ന കുറ്റവാളിയെ ഫെബ്രുവരി ഒന്നിനു ബുധനാഴ്ച ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കി.

2007 മാർച്ചിൽ ഡാളസ് പോലീസ് സീനിയർ കോർപ്പറൽ മാർക്ക് നിക്‌സിനെ കൊലപ്പെടുത്തിയതിനാണു 43 കാരനായ വെസ്‌ലി റൂയിസിന് ടെക്‌സസിലെ ഹണ്ട്‌സ്‌വില്ലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷ മിശ്രിതം കുത്തിവയ്‌ച്ചു വധിച്ചത്.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍റെ അമ്മയും സഹോദരിയും ഉൾപ്പെടെ നിക്‌സിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വെസ്‌ലിഒരിക്കലും നോക്കിയില്ല, തന്നെ പിന്തുണച്ചതിന് റൂയിസ് തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു

“എന്നെ ഓർത്ത് വിഷമിക്കണ്ട. ഞാൻ പറക്കാൻ തയാറാണ്, ”അദ്ദേഹം പറഞ്ഞു. "ശരി, വാർഡൻ, ഞാൻ സവാരി ചെയ്യാൻ തയ്യാറാണ്.''

ടെക്‌സാസിൽ ഈ വർഷം വധിക്കപ്പെട്ട രണ്ടാമത്തെ തടവുകാരനായിരുന്നു റൂയിസ്, യുഎസിലെ നാലാമത്തെ തടവുകാരനായിരുന്നു അടുത്ത ആഴ്‌ച ഉൾപ്പെടെ ഈ വർഷാവസാനം ടെക്‌സാസിൽ മറ്റ് ഏഴ് വധശിക്ഷകൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്.