വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രോ​വി​ൻ​സ് വ​നി​ത ഫോ​റം രൂ​പീ​ക​രി​ച്ചു

07:13 AM Feb 02, 2023 | Deepika.com
ഡ​ബ്ലി​ൻ : വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോബ​ൽ വ​നി​ത ഫോ​റ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​യ​ർ​ല​ൻ​ഡി​ൽ വ​നി​ത ഫോ​റം രൂ​പീ​ക​രി​ച്ചു. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് പ്രാ​മു​ഖ്യം ന​ൽ​കി, ഒ​റ്റ​യ്ക്ക​ല്ലാ​തെ, ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നേ​റാ​നും ത​ങ്ങ​ൾ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​നും വ​നി​ത ഫോ​റം നി​ല​യു​റ​പ്പി​ക്കു​മെ​ന്ന് വ​നി​താ​ഫോ​റം പ്ര​തി​ജ്ഞ​യെ​ടു​ത്തു. ക​ലാ, സാ​ഹി​ത്യ, ശാ​സ്ത്ര, ആ​തു​ര സേ​വ​ന രം​ഗ​ങ്ങ​ളി​ൽ ഒ​രു ചാ​ല​ക​ശ​ക്തി​യാ​യി മാ​റു​ക എ​ന്ന​തും കൗ​ണ്‍​സി​ലി​ന്‍റെ ല​ക്ഷ്യ​മാ​ണ്. നാ​ട്ടി​ലും, അ​താ​തു രാ​ജ്യ​ങ്ങ​ളി​ലും ക​ഴി​യു​ന്ന​ത്ര ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും ഫോ​റം മു​ൻ​കൈ എ​ടു​ക്കും.

ഭാ​ര​വാ​ഹി​ക​ളാ​യി ജീ​ജ ജോ​യി വ​ർ​ഗീ​സ് (ചെ​യ​ർ​പേ​ഴ്സ​ണ്‍), ജൂ​ഡി ബി​നു (പ്ര​സി​ഡ​ന്‍റ്), ലീ​ന ജ​യ​ൻ( സെ​ക്ര​ട്ട​റി), സി​നി ഷൈ​ബു ക​ട്ടി​ക്കാ​ട്ട്(​ട്ര​ഷ​റ​ർ), ഫി​ജി സാ​വി​യോ, അ​ന​ഘ മ​ണ്ട​ത്ത​റ(​കോ​ർ​ക്ക്) (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​സ്),ദൃ​ശ്യ ബാ​ബു ജ​യ​ല​ക്ഷ്മി (കോ​ർ​ക്ക്), ന​വ​മി സ​നു​ലാ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ഞ്ജ​ലി ഏ​ലി​യാ​സ് (കോ​ർ​ക്ക്), ബി​ന്ദു ബി​നോ​യി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), എ​ന്നി​വ​രേ​യും, ഗ്ളോ​ബ​ൽ പ്ര​തി​നി​ധി​ക​ളാ​യി ജീ​ജ ജോ​യി വ​ർ​ഗീ​സ്, രാ​ജി ഡൊ​മി​നി​ക് (യൂ​റോ​പ്പ് റീ​ജി​യ​ൻ) എ​ന്നി​വ​ര​ട​ങ്ങു​ന്ന 21 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​ഭി​ന​ന്ദി​ച്ച് ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ൽ (ജ​ർ​മ്മ​നി), ഗ്ലോ​ബ​ൽ വു​മ​ൻ​സ് ഫോ​റം പ്ര​ഡി​ഡ​ന്‍റ് ഡോ. ​ല​ളി​ത മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.