മനാമ: കൊല്ലം പ്രവാസി അസോസിയേഷൻറെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിൽഡ്രൻസ് പാർലമെൻറ് രൂപീകരിച്ചു. സൽമാനിയ സഗയ ഹാളിൽ നടന്ന രൂപീകരണ യോഗത്തിൽ ചിൽഡ്രൻസ് വിംഗ് കണ്വീനർ അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗം കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ചിൽഡ്രൻസ് പാർലമെന്റിനെ സംബന്ധിച്ച് വിഷയാവതരണം നടത്തി. പുതിയ തലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും സമൂഹത്തെയും കുടുംബത്തെയും നയിക്കാനുതകുന്ന തരത്തിൽ വളർത്തിയെടുക്കേണ്ടതിന്റെയും ആവശ്യകതയിലൂന്നിയാണ് കെപിഎ കുട്ടികൾക്കായി പാർലമെന്റ് രീതിയിൽ പ്രവർത്തന കൂട്ടായ്മ തുടങ്ങാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് നിസാർ കൊല്ലം അറിയിച്ചു. തുടർന്ന് കുട്ടികളുമായി നടന്ന സംവാദത്തിനു ശേഷം ചിൽഡ്രൻസ് പാർലമെൻറ് ക്യാബിനറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
സ്പീക്കർ : ലക്ഷ്മി അനോജ്
ഡെപ്യൂട്ടി സ്പീക്കർ : സന ഫാത്തിമ
പ്രൈം മിനിസ്റ്റർ : മുഹമ്മദ് യാസീൻ
ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ : അബൂബക്കർ മുഹമ്മദ്
ഫൈനാൻസ് മിനിസ്റ്റർ : അമൃതശ്രീ ബിജു
എഡ്യൂക്കേഷൻ മിനിസ്റ്റർ : മിഷേൽ പ്രിൻസ്
എന്റർടൈൻമെന്റ് & കൾച്ചറൽ മിനിസ്റ്റർ - ദേവിക അനിൽ
സ്പോർട്സ് മിനിസ്റ്റർ: റെമിഷ പി. ലാൽ
കെ.പി.എ ട്രഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ , അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു. കോ-ഓർഡിനേറ്റർ ജ്യോതി പ്രമോദ് നിയന്ത്രിച്ച യോഗത്തിനു കോ-ഓർഡിനേറ്റർ കൃഷ്ണകുമാർ നന്ദി അറിയിച്ചു.