+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോസഫ് കരോട്ട് ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: പാലാ കൊഴുവനാല്‍ വലിയകരോട്ട് പരേതരായ ജോസഫ്അന്നമ്മ ദമ്പതികളുടെ മകന്‍ സണ്ണി ജോസ് (62) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഭാര്യ സോണി കുടമാളൂര്‍ വടക്കേപുത്തന്‍പറമ്പില്‍ കുടുംബാംഗം. കൊച്ചിൻ ഓസ്
ജോസഫ് കരോട്ട്   ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂജേഴ്‌സി: പാലാ കൊഴുവനാല്‍ വലിയകരോട്ട് പരേതരായ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകന്‍ സണ്ണി ജോസ് (62) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഭാര്യ സോണി കുടമാളൂര്‍ വടക്കേപുത്തന്‍പറമ്പില്‍ കുടുംബാംഗം.
 
കൊച്ചിൻ ഓസ്‌ക്കാർ മിമിക്സ് ട്രൂപ് സ്ഥാപകനും, ന്യൂ യോർക്ക് സ്റ്റേറ്റ് ടാക്സ് ഡിപ്പാർട്ട്മെന്‍റിൽ ഫോറൻസിക് ഓഡിറ്റർ ആയി ഔദ്യോഗിക ജീവിതം നയിച്ചു വരികയുമായിരുന്നു പരേതൻ.

മക്കള്‍: സോണ്‍ (മെഡിക്കല്‍ പിജി വിദ്യാര്‍ഥി), കെവിന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി).

സഹോദരങ്ങള്‍: ആന്‍സമ്മ ജോസ്, ജാന്‍സി ജോസ്, സിസ്റ്റര്‍ കല്‍പ്പന (നോട്ടര്‍ഡാം), റാണി ജോസ്, പ്രിന്‍സി ജോസ്, സോണിയ ജോസ്, പരേതനായ ജയ്‌മോന്‍ ജോസ്.

പൊതുദര്‍ശനം: ഫെബ്രുവരി ഒന്നാം തിയതി ബുധനാഴ്ച വൈകീട്ട് 5:00 മുതൽ 7.30 വരെ സോമർസെറ്റ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ (508 എലിസബത്ത് അവന്യൂ, സോമർസെറ്റ്, ന്യൂ ജേഴ്‌സി 08873). 7:30 – ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും. (Address: 508 Elizabeth Ave, Somerset, NJ 08873).

സംസ്കാരം: സോമര്‍സെറ്റ് ദേവാലയത്തില്‍ ഫെബ്രുവരി രണ്ടിനു വ്യാഴാഴ്ച രാവിലെ പത്തിനു നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ന്യൂജേഴ്‌സിയിലെ പിസ്കാറ്റ്വേ റിസറക്ഷന്‍ സെമിത്തേരിയില്‍ 12:00-ന്. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ 08854)
കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് പുതുമന (732) 216-4783.

വാര്‍ത്ത: സെബാസ്റ്റ്യന്‍ ആന്‍റണി