ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ അഞ്ചാംവാർഷികത്തോട് അനുബന്ധിച്ചുള്ള നോന്പുകാല ധ്യാനം സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനും ഷംഷാബാദ് രൂപതയുടെ മെത്രാനുമായ മാർ റാഫേൽ തട്ടിൽ നയിക്കും.
മാർച്ച് 18, 19 (ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടത്തപ്പെടും. മാർച്ച് 17 വെള്ളിയാഴ്ച ഫിലാഡൽഫിയ ക്നാനായ കാത്തലിക് മിഷനിലും ധ്യാനം നടത്തപ്പെടും. കാലികപ്രാധാന്യത്തോടെ സുവിശേഷ വിചിന്തനം നൽകുന്നതിൽ പ്രാഗത്ഭ്യം നേടിയ പിതാവിന്റെ നോന്പ് കാല ഒരുക്ക ധ്യാനത്തിനായി വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തപ്പെടുന്നു.