യുകെയിലെ ഈ പ്രഥമ ക്നാനായ കുടുംബ സംഗമത്തിന് ഏറ്റവും ഉചിതമായ പേരാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ക്നാനായ പാട്ടുകളിൽ ദൈവാനുഗ്രഹത്തെ സൂചിപ്പിച്ചുകൊണ്ട് ഉയോഗിക്കുന്ന പദമായ ’ വാഴ്വ് ’ എന്ന പേരാണ് ഈ സംഗമത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ക്നാനായ പൈതൃകത്തിൽ നിലനിൽക്കുകയും ദൈവവിശ്വാസത്തിൽ വേരുപാകുകയും ചെയ്ത ക്നാനായ സമുദായ കൂടിവരവിന് ഏറ്റവും അനുയോജ്യമായ പേരാണ് നൽകപ്പെട്ടിരിക്കുന്നത്. അനുഗ്രഹം (The Blessing )എന്നാണ് ’വാഴ്വ്’ എന്ന പദത്തിന്റെ അർത്ഥം.
യുകെ ക്നാനായ കത്തോലിക്കാ മിഷനുകളിലെ മുഴുവൻ വൈദികരും കൈക്കാര·ാരും പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളും, വേദപാഠ പ്രധാനാദ്ധ്യാപകരും അടങ്ങുന്ന നാഷണൽ കൗണ്‍സിലാണ് ഈ ഒരു ആശയം നിർദ്ദേശിച്ചത്. തുടർന്ന് ക്നാനായ വികാരി ജനറാൽ സജി മലയിൽപുത്തൻപുരയിൽ അച്ചന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ഇതിനായി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എല്ലാ ക്നാനായ മിഷനുകളുടെയും പ്രതിനിധികൾ അടങ്ങുന്ന കമ്മറ്റിയാണ് ഈ കുടുംബ സംഗമത്തിന് ഉചിതമായ സ്ഥലം മാഞ്ചസ്റ്ററിൽ കണ്ടെത്തിയത്.
ഈ തനിമയും പാരന്പര്യവും വിശ്വാസവും യുകെയുടെ മണ്ണിൽ ഏറ്റുപറയുന്ന ക്നാനായ കുടുംബ സംഗമം- വാഴ്വ്- ആത്മീയ - അത്മായ നേതൃത്വം കൊണ്ടും സാന്നിദ്ധ്യം കൊണ്ടും സന്പന്നമാകും. തങ്ങളുടെ ദൈവവിശ്വാസത്തിന്റെ ഭാഗമായുള്ള വി. കുർബാനയും ക്നാനായ ആചാരങ്ങളും പൈതൃകവും പേറുന്ന കലാപരിപാടികളും ഈ സംഗമത്തിന് മിഴിവേകും.