ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ ഹെർ ഡയമണ്ട് റേൻ’ എന്ന സംഗീത ആൽബം ഒരു മില്യണ്‍ കാഴ്ചക്കാരുമായി യുട്യൂബിൽ വൈറലായി മാറി. ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി പുറത്തിറക്കിയ ഈ ആൽബത്തിൽ ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ വിദ്യാർഥികളാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് , മലയാളം, ഹിന്ദി, തമിഴ് എന്നീ നാല് ഭാഷകളിൽ പുറത്തിറക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ രചന ചാൾസ് ലെവിസ് ലോറൻസ് ഇംഗ്ലിഷിലും ബി.കെ.ഹരിനാരായണൻ മലയാളത്തിലും അറഫ മെഹ്മൂദ് ഹിന്ദിയിലും വിനോദ് വേണു തമിഴിലും നിർവഹിച്ചിരിക്കുന്നു. സംഗീതം നിർവഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്കുമാണ്യ
കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ ബ്രിട്ടനിലെ പാർലമെന്റ് അംഗങ്ങൾ ഉൾപ്പടെ പ്രമുഖർ പങ്കെടുത്തിരുന്നു. ബ്രിട്ടന്റെ മനോഹാരിത നിറയുന്ന പ്രകൃതിഭംഗിയിൽ ചിത്രീകരിച്ചിരിക്കുന്ന ആ മനോഹരമായ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി പുറത്തിറക്കിയ ആദ്യ ഇന്ത്യൻ സംഗീത ആൽബത്തിന്റെ പിന്നിൽ പ്രവർത്തിക്കാനും നേതൃത്വം കൊടുക്കാനും കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ട്യൂട്ടേഴ്സ് വാലി ഡയറക്ടർ നോർഡി ജേക്കബ്.
എലിസബത്ത് രാജ്ഞിക്ക് ആദരവുമായി പുറത്തിറക്കിയ സംഗീതആൽബം ഒരു മില്ല്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു
11:10 PM Jan 30, 2023 | Deepika.com