സണ്ണിവെയ്ൽ: രണ്ടര ദശാബ്ദത്തിലേറെയായി ഡാളസ് ഫോർട്ട് വർത്ത് മലയാളികൾക്കിടയിൽ നിശബ്ദ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അച്ചമോൻ എന്ന അറിയപ്പെട്ടിരുന്ന ഫിലിപ്പ് സാമുവേൽ (70) ഹൃദയാഘാതത്തെ തുടർന്നു ഡാളസിൽ ചൊവാഴ്ച അന്തരിച്ചു.
ചൊവാഴ്ച ഉച്ചക്ക് ഒന്നരമണിയോടെ കേരളത്തിലേക്ക് പോകുന്ന സുഹൃത്തിനെ യാത്ര അയക്കുവാൻ കാറിൽ സണ്ണിവെയ്ൽ സിറ്റിയിൽ നിന്നും ഡാളസ് എയർപോർട്ടിലേക്കു പുറപ്പെടുന്നതിനിടെ ജോർജ് ബുഷ് ഹൈവേയിൽ വെച്ചു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായിരുന്നു. അബോധാവസ്ഥയിലായ അദ്ദേഹത്തെ നിമിഷങ്ങൾക്കകം അവിടെ എത്തിച്ചേർന്ന പോലീസും ഇഎംടിയും സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രുഷകൾ നൽകിയശേഷം ആംബുലൻസിൽ സമീപത്തുള്ള ഹോസ്പിറ്റൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ തിരുവല്ല കവലക്കൽ കെ.എസ്. ഫിലിപ്പ് ദന്പതികളുടെ മകനായി തിരുവല്ലയിൽ അച്ചൻമോന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവല്ല മാർത്തോമ കോളേജിൽ ബിരുദവും കാണ്‍പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാന്തര ബിരുദം കരസ്ഥമാക്കി .
ഡൽഹി കാനറാ ബാങ്കിന്റെ സീനിയർ അക്കൗണ്ടന്റ് ആയി സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കെ 1993 ലാണ് അമേരിക്കയിലെ ന്യൂജേഴ്സിയിലും തുടർന്ന് 1996 ഡാളസിൽ സ്ഥിരതാമസമാകുകയും ചെയ്തു. യുഎസ് പോസ്റ്റൽ സർവീസിൽ നീണ്ട വർഷം ഒൗദോഗിക ജീവിതം നയിച്ച ഫിലിപ്പ് സാമുവേൽ വിശിഷ്ട സേവനത്തിനു ധരാളം അവാർഡുകൾക്കു അർഹനായിട്ടുണ്ടു .2016 ൽ സൂപ്പർവൈസർ ആയി ജോലിയിൽ നിന്നും വിരമിച്ചു .
യഥാർഥ കോണ്ഗ്രസുകാരൻ മാത്രമായി അറിയപ്പെടുവാൻ ആഗ്രഹിച്ചിരുന്ന ഫിലിപ്പ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റ്ആയി പ്രവർത്തിച്ചു വരികെയാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത് വേൾഡ് മലയാളി കൗണ്‍സിൽ, ഡാളസ് കേരള അസോസിയേഷൻ, ഡാളസ് സൗഹൃദ വേദി തുടങ്ങിയ പ്രവാസി സംഘനകളെ സ്നേഹിക്കുകയും വലിയൊരു സുഹൃദ്ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു.
ജനുവരി 28നു ശനിയാഴ്ച 5ന് ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ നടക്കുന്ന പൊതു ദർശനത്തിനും ഞായറാഴ്ച ഉച്ചക്ക് ഒന്നിന്് ഇതേ പള്ളിയിൽ നടക്കുന്ന സംസ്കാര ശുശ്രൂഷയും നടക്കും.
ഡാളസിലെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, വേൾഡ് മലയാളി കൗണ്‍സിലൈന് വേണ്ടി ഗോപാലപിള്ള, പിസി മാത്യു, ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, ഡാളസ് സൗഹൃദ വേദികു വേണ്ടി എബി തോമസ് (മക്കപുഴ) തുടങ്ങിയ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന നേതാക്കൾ ഫിലിപ്പിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
ഭാര്യ: നിരണം പട്ടമുക്കിൽ കുടുംബാംഗമായ ലിസി. മക്കൾ: അൽവിൻ, ലിഡിയാ. മരുമകൾ: ജിയാൻ.