മനാമ: ബഹ്റിനിലെ സാമൂഹ്യ സാസ്കാരിക, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ നിറസാന്നിധ്യമായ ബഹ്റൈൻ ലാൽ കെയേഴ്സിന് 2023-25 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡന്റ് എഫ്.എം ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതവും സെക്രട്ടറി ഷൈജു കൻപ്രത്ത് നന്ദിയും പറഞ്ഞു യോഗത്തിൽ അംഗങ്ങൾ 2023-25 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ കമ്മിറ്റി ഭാരവാഹികളായി ജഗത് കൃഷ്ണകുമാർ (കോ-ഓഡിനേററർ), എഫ്.എം ഫൈസൽ (പ്രസിഡന്റ്), ഷൈജു കന്പ്രത്ത് (സെക്രട്ടറി), അരുണ്‍ ജി നെയ്യാർ (ട്രഷറർ) ഡിറ്റോ ഡേവിസ്, തോമസ് ഫിലിപ്പ് (വൈസ് പ്രസിഡന്റുമാർ) ഗോപേഷ് മേലൂട്, വിഷ്ണു വിജയൻ (ജോയൻറ് സെക്രട്ടറിമാർ) എന്നീ ഭാരവാഹികളേയും പ്രജിൽ പ്രസന്നൻ, വൈശാഖ്, ജ്യോതിഷ് എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. കൂടാതെ സംഘടനയുടെ ജനകീയമായ പ്രവർത്തനങ്ങൾക്കായി സജീവ പ്രവർത്തകരായ അൻപതോളം പേരടങ്ങുന്ന കോർകമ്മിറ്റിക്കും രൂപം നൽകി.
പുതിയ കമ്മിറ്റിയുടെ കാലയളവിലെ പ്രവർത്തനങ്ങളിൽ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും ബഹ്റിൻ ലാൽ കെയേഴ്സ് പത്തു വർഷം പൂർത്തീയാക്കുന്ന ഈ സാഹചര്യത്തിൽ വരുന്ന മെയ് മാസത്തിൽ മോഹൻലാലിന്റെ ജ·ദിന ആഘോഷങ്ങളോടനുബന്ധിച്ച് പത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കൊണ്ട് വിപുലമായ രീതിയിൽ സംഘടനയുടെ പത്താം വാർഷികം ആഘോഷിക്കാനും തീരുമാനിച്ചതായി പുതിയ ഭാരവാഹികൾ അറിയിച്ചു.