+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ്‌ മൈക്രൊ ഫിലിം ഫെസ്റ്റിവൽ

കുവൈറ്റ്‌ സിറ്റി: അഞ്ച് മിനിട്ട്‌ ദൈർഘ്യമുള്ള ചെറിയ ചലച്ചിത്രങ്ങളുടെ വലിയ ഉത്സവമായ്‌ 'കല കുവൈറ്റ്‌ അഞ്ചാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ'. കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ ഫിലിം സൊസൈറ്റിയുട
കല കുവൈറ്റ്‌ മൈക്രൊ ഫിലിം ഫെസ്റ്റിവൽ
കുവൈറ്റ്‌ സിറ്റി: അഞ്ച് മിനിട്ട്‌ ദൈർഘ്യമുള്ള ചെറിയ ചലച്ചിത്രങ്ങളുടെ വലിയ ഉത്സവമായ്‌ 'കല കുവൈറ്റ്‌ അഞ്ചാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ'. കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിലെ ഇന്ത്യക്കാർക്കായ്‌ മൈക്രൊ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്‌. പുർണമായും കുവൈറ്റിൽ ചിത്രീകരിച്ച 42 ചിത്രങ്ങളാണു ഫെസ്റ്റിവലിൽ മൽസരിച്ചത്‌.

പരിപാടി പ്രശസ്ത ചലച്ചിത്ര നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ പ്രസിഡന്റ്‌ പി.ബി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജെ സജി സ്വാഗതവും, മൈക്രോ ഫിലിം ഫെസ്റ്റിവൽ ജനറൽ കൺവീനർ ‌നിഖിൽ നന്ദിയും രേഖപ്പെടുത്തി.

ചലച്ചിത്ര നിരൂപകനും, പ്രശസ്ത ഡോക്യുമെന്ററി സംവിധായകനുമായ മധു ജനാർദ്ദനൻ ,ലോക കേരള സഭ അംഗം ആർ നാഗനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . തുടർന്ന് മൈക്രോ ഫിലിമുകളുടെ പ്രദർശനം നടന്നു.

ജൂറിയുടെ ഭാഗമായി മധു ജനാർദ്ദനൻ മൈക്രോ ഫിലിമുകളെപ്പറ്റി വിശദമായ ജൂറി റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച‌ മൈക്രോ ഫിലിമായി ശരത്കുമാർ ശശിധരൻ സംവിധാനം ചെയ്ത ഭയം തെരെഞ്ഞെടുക്കപ്പെട്ടു."കുരുക്ക്" എന്ന ചിത്രത്തിലെ അഭിനയത്തിന് സുരേഷ് തോലാംബ്ര മികച്ച നടനായും , "തനിയെ" എന്ന ചിത്രത്തിലേ അഭിനയത്തിന് രമ്യ ജയപാലൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

ഗൗരി സംവിധാനം ചെയ്ത ഷംല ബിജുവാണ്‌ മികച്ച സംവിധായിക, റഷീദ് എസ് സംവിധാനം ചെയ്ത 'മൈ ഓൺ സ്പൂൺ' മികച്ച രണ്ടാമത്തെ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. ആർദ്രം, കൂട്,റിവെൻഞ്ച് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മഴ ജിതേഷ് മികച്ച ബാലതാരമായി. റാസി ഖാൻ (മികച്ച തിരക്കഥ, ചിത്രം: ഇക്വാലിറ്റി ), സതീഷ് മങ്കട (എഡിറ്റർ, ചിത്രം:റിവെൻഞ്ച്) ബിജു മുട്ടം(മേക്ക് അപ്പ്, ചിത്രം: കുരുക്ക്),റാസി ഖാൻ ( സിനിമാട്ടോഗ്രാഫർ ചിത്രം:ആർഐപി) എന്നിവരാണ് മറ്റ്‌ അവാർഡുകൾ കരസ്ഥമാക്കിയത്.

'മൈ സോൾ വോയിസ്' എന്ന ചിത്രത്തിന് ഹെലൻ സാറ എലിയാസും , ബെന്നി പൂത്രിക്ക (ചിത്രംവിളിക്കാതെ വരുന്ന അതിഥി, പാഴ്മരങ്ങൾ ) എന്നിവർ പ്രത്യേക ജൂറി പുരസ്കാരത്തിനും അർഹരായ്‌. വിജയികൾക്ക്‌ പ്രേംകുമാർ ,മധു ജനാർദ്ദനൻ ,കലയുടെ ഭാരവാഹികൾ എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.

കല കുവൈറ്റ് വൈസ് പ്രസിഡന്റ് ശൈമേഷ് ,ജോയിൻ സെക്രട്ടറി ജിതിൻ പ്രകാശ് ,കല വിഭാഗം സെക്രട്ടറി സണ്ണി ഷൈജേഷ്, ഫിലിം സൊസൈറ്റി ഭാരവാഹികൾ, കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സിനിമാ പ്രവർത്തകരും, സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരും ഉൾപ്പടെ നൂറുകണക്കിന് പേർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് എത്തിച്ചേർന്നിരുന്നു.

https://we.tl/t-XzziuCOX4a
WeTransfer - Send Large Files & Share Photos Online - Up to 2GB Free