+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിലെ പ്രവാസി മലയാളികൾ ക്രിസ്മസ് - ന്യൂ ഇയർ പരിപാടികൾ വൻ ആഘോഷമാക്കി മാറ്റി

ഡാളസ് സൗഹൃദ വേദിയും വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സസ് പ്രൊവിൻസും സംയുക്തമായി ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ടെക്സസിലെ കരോൾട്ടൻ സെൻ്റ് ഇഗ്നേഷ്യസ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് ജനുവരി ഏഴിനു ശനിയാഴ്ച വ
ഡാളസിലെ പ്രവാസി മലയാളികൾ ക്രിസ്മസ് - ന്യൂ ഇയർ പരിപാടികൾ വൻ ആഘോഷമാക്കി മാറ്റി
ഡാളസ് സൗഹൃദ വേദിയും വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സസ് പ്രൊവിൻസും സംയുക്തമായി ക്രിസ്മസ് -ന്യൂ ഇയർ പ്രോഗ്രാം ടെക്സസിലെ കരോൾട്ടൻ സെൻ്റ് ഇഗ്നേഷ്യസ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് ജനുവരി ഏഴിനു ശനിയാഴ്ച വൈകുന്നേരം മുതൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.

ജോവാന സുനിലിന്‍റെ പ്രാർഗാനത്തോടെയായിരുന്നു ആഘോഷം ആരംഭിച്ചത്. സൗഹൃദവേദി സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോഗോപാല പിള്ള അധ്യക്ഷത വഹിച്ചു.

മാർത്തോമാ സഭയിലെ മികച്ച കൺവെൻഷൻ പ്രാസംഗികനും ഫാർമേഴ്സ് ബ്രാഞ്ച് അസിസ്റ്റന്‍റ് വികാരിയുമായ റവ. എബ്രഹാം തോമാസ് സമ്മേളനത്തിലെ മുഖ്യ അഥിതി ആയിരുന്നു.അനുഗ്രഹീതമായ ക്രിസ്മസ് സന്ദേശം നൽകുകയും 2013 നന്മ ചെയ്യുവാനുള്ള അവസരങ്ങൾ ആയി മാറട്ടെ എന്ന് ആശീർവദിക്കുകയും ചെയ്തു.

ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, അമെരിക്കൻ റീജിണൽ പ്രസിഡണ്ട് ജോൺസൻ തലച്ചെല്ലൂർ,ഡാളസ് സൗഹൃദ വേദി പ്രസിഡൻറ് എബി തോമസ്, റീജിയൺ അഡ്വൈസറി ഫിലിപ്പ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.
ഒരു മുത്തശ്ശി കഥ പറഞ്ഞു കൊണ്ടായിരുന്നു എബി തോമസിന്‍റെ പ്രസംഗം തുടക്കമിട്ടത്.

പ്രതീക്ഷകൾ നൽകുന്ന സ്വപ്നങ്ങൾ കണ്ടു കൊണ്ടായിരിക്കണം പുതു വർഷത്തിലെ ഓരോ ദിവസവും തുടങ്ങേണ്ടത് എന്ന് തോമസ് ഉത്ബോധിപ്പിച്ചു. ആവശ്യത്തിൽ കഴിയുന്ന സഹോദരങ്ങളെ ചേർത്ത് പിടിക്കുവാനുള്ള നന്മ നമ്മളിൽ ഉണ്ടാവണമെന്നും കൂട്ടി ചേര്ത്തു.
ഡാളസിലെ കലാപ്രതിഭകൾ അവതരിപ്പിച്ച ഒന്നിനൊന്നു മെച്ചമായ ഗാനങ്ങളും നൃത്തങ്ങളുംശ്രദ്ധേയമായി.

ഡാളസ് കോറിസ്റ്റേഴ്സ് ശ്രുതി മധുരമായ ക്രിസ്മസ് കരോൾ ഗാനങ്ങൾ പാടി സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി.സാൻഡ്ര മാറിയ ബിനോയ് , സ്മിതാ ഷാൻ മാത്യു, അമൃത ലിസ്, എവ്ലിൻ ബിനോയ് എന്നിവർ ശ്രുതി മധുരമായ ഗാനങ്ങൾ ആലപിച്ചു സദസ്സിനെ കോരിത്തരിപ്പിച്ചു.
അതോടൊപ്പം തന്നെ അലക്സ് പാപ്പച്ചൻ, സാബു ഇത്താക്കൻ,സുനിതാ ജോർജ് എന്നിവർ ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചു സദസ്സ് ഭക്തി സാന്ദ്രമാക്കി.

സുനിത സന്തോഷ്, ഹണി ജിജോ എന്നിവരുടെ നേതൃത്വത്തിൽ അവതരിക്കപ്പെട്ട 40 അംഗങ്ങളുടെ ഫാമിലി ക്രിതുമസ് ഡാൻസ് നയന മനോഹരമായ ഒരു ദൃശ്യമായിരുന്നു.
റിഥം ഓഫ് ഡാളസ് ഡാൻസ് സ്കൂൾ കുട്ടികൾ,സോനാ ഇത്താക്കൻ , സെന്റ് അൽഫോൻസാ യൂത്ത് ടീം എന്നിവർ അവതരിപ്പിച്ച നൃത്ത പരിപാടികൾ ശ്രേദ്ധേയമായി.

സാന്ത ക്ളോസ് (സജി കോട്ടയടിയിൽ) കുട്ടികൾക്കും മുതിർന്നവർക്കും മിട്ടായി നൽകി കുട്ടികളോടൊപ്പം നൃത്തമാടി ക്രിസ്തുമസ്. ആശംസ നേർന്നുകൊണ്ട് ആഘോഷത്തിന് വിരാമം കുറിച്ചു. വേൾഡ് മലയാളി പ്രൊവിൻസ് വൈസ് പ്രസിഡൻറ് ജോസഫ് (സിജോ ) മാത്യു നന്ദി പ്രകാശനം നടത്തി.

പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെ പ്രോഗ്രാം കോർഡിനേറ്റർസും എംസിസ് ആയി സുനിത ജോർജ്, ആൻസി തലച്ചെല്ലൂർ, സ്മിതാ ജോസഫ് എന്നിവർ നല്ലപ്രകടനംകാഴ്ച വെച്ചു.
രണ്ടു മണിക്കൂർ നീണ്ടു നിന്ന ആഘോഷ പരിപാടികൾക്ക് ശേഷം ഡിന്നറും ക്രിസ്മസ് കേക്കും കഴിച്ചു തമ്മിൽ തമ്മിൽ പുതു വത്സരആശംസകൾ നേർന്നും എല്ലാവരും സന്തോഷത്തോടെ ഭവങ്ങളിലേക്കു മടങ്ങി.