കുവൈറ്റ് സിറ്റി: ഫഹാഹീൽ ഏരിയയിലെ തന്റെ താമസസ്ഥലത്ത് മദ്യ നിർമാണശാല നടത്തിവരികയായിരുന്ന ഏഷ്യൻ വംശജനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് പ്രാദേശികമായി നിർമിച്ച മദ്യ കുപ്പികൾ കണ്ടെടുത്തു.
പ്രാഥമിക ചോദ്യം ചെയ്യലിൽ, പ്രതിദിനം ഏകദേശം 300 കുപ്പി മദ്യം നിർമ്മിക്കുന്നതായും ഉപഭോക്താക്കൾക്ക് 6 ദിനാറിന് വിൽക്കുന്നതായും അറസ്റ്റ് ചെയ്യപ്പെട്ടയാൾ സമ്മതിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. അഹമ്മദി ഏരിയയിൽ ആവശ്യക്കാർക്കു ഡെലിവറി സേവനത്തിലൂടെ എത്തിച്ചു നൽകുന്നതായും സമ്മതിച്ചതായി പ്രാദേശിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പിടിച്ചെടുത്ത മദ്യവും നിർമ്മാണ സാമഗ്രികളും സഹിതം കുറ്റാരോപിതനെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി .