ദീർഘ കാലമായി വിൽഷെയർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രിൻസ് മോൻ മാത്യുവിനെ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.
മെച്ചപ്പെട്ട പ്രവർത്തന രീതികളിലൂടെ ശ്രദ്ധേയമായ അസോസിയേഷൻ മറ്റ് അസോസിയേഷനുകൾക്ക് മാതൃകയാകുന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാറുണ്ട്. ഇക്കുറിയും പുതിയ നേതൃത്വത്തിന് കീഴിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ അസോസിയേഷന് സാധിക്കും.
കോവിഡ് സമയത്തു മുടങ്ങിപ്പോയ പല കാര്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാനുള്ള തീരുമാനത്തിലാണ് നേതൃത്വം. കമ്മറ്റിഅംഗങ്ങൾ ഒന്നടങ്കം എല്ലാ പിന്തുണയുമായി ഒപ്പം തന്നെയുണ്ട്. വിവിധ സാംസ്കാരിക സാമൂഹിക മേഖലകളിൽ പ്രവർത്തിച്ച മികച്ച ഒരു കമ്മിറ്റിയാണ് ഇത്തവണ വിൽഷെയറിനെ നയിക്കുന്നത്.
സ്വിൻഡനിലെയും പ്രാന്തപ്രദേശത്തെയും മലയാളികളുടെ എണ്ണത്തിൽ ഗണ്യമായ ഉയർച്ച ഉണ്ടായ സാഹചര്യത്തിൽ പുതിയ അഗങ്ങളെയും സ്വിൻഡനിലെ വുമണ്സ് ഫോറത്തെയും ചേർത്തുള്ള ഒരു ജനകീയ കമ്മറ്റിക്കാണ് പ്രസിഡന്റ് പ്രിൻസിമോൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്.
കലാ സാംസ്കാരിക സാമൂഹിക കായിക രംഗത്ത് വ്യക്തമായ മുദ്രപതിപ്പിച്ചിട്ടുള്ള സ്വിൻഡനിലെ മലയാളികളുടെ ഒരു കൂട്ടായ്മയാണ് വിൽഫെയർ അസോസിയേഷൻ. യുകെയിൽ ഏറെ പ്രസിദ്ധിയാർജിച്ച സ്വിണ്ടൻ സ്റ്റാർ ചെണ്ടമേളവും, സെവെൻസ്റ്റാർ സ്വിണ്ടൻ വടംവലി ടീമും, സ്വിൻഡൻ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടീമും, സ്വിൻഡൻ കേരള സോഷ്യൽ ക്ലബും സ്വിൻഡനിലെ മലയാളികളുടെ ഒത്തുരുമയെയും കലാ സാംസ്കാരിക മേഖലകളിലുള്ള പ്രവർത്തന മികവിന് മകുടോദാഹരണങ്ങളാണ്.ഏറെ പ്രതീക്ഷയോടെ തിരഞ്ഞെടുക്കപ്പട്ട പുതിയ കമ്മിറ്റി കാലഘട്ടത്തിനനുസരിച്ചു മുന്നേറുമെന്നും കലാ സാംസ്കാരിക സാമൂഹിക രംഗത്ത് മലയാളികളുടെ പ്രതീക്ഷക്കൊത്തു പ്രവർത്തിക്കുമെന്നും യുകെ മലയാളികളുടെ അഭിമാനമായ യുക്മയുമായി തോളോട് തോൾ ചേർന്നു പ്രവർത്തിക്കുമെന്നും അതിനായി എല്ലാ അംഗങ്ങളും സഹകരിക്കണമെന്നും സെക്രട്ടറി പ്രദീഷ് ഫിലിപ് അഭ്യർഥിച്ചു .