ബെർലിൻ: ബോറിസ് പിസ്റ്റോറിയസ് ജർമനിയുടെ പുതിയ പ്രതിരോധ മന്ത്രിയാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ലോവർ സാക്സണ്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായ പിസ്റ്റോറിയോസ് നിലവിൽ ലോവർ സാക്സണി സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയാന്തണ്. ചാൻസലർ ഒലാഫ് ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റിക് (എസ്പിഡി) പാർട്ടിയംഗമാണ്.
ഒസ്നാബ്രൂക്കിൽ ജനിച്ച പിസ്റ്റോറിയസ് 1990 കളിൽ അഭിഭാഷകനായിരുന്നു. ലോവർ സാക്സോണിയിൽ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ്, അദ്ദേഹം ഓസ്നാബ്രൂക്കിന്റെ മേയറായിരുന്നു.
ലോവർ സാക്സോണിയിലെ പോലീസ് സേനയെ പുതുക്കുന്നതിലും തീവ്രവാദത്തെ ചെറുക്കുന്നതിന് അതിനെ ശക്തിപ്പെടുത്തുന്നതിലും പിസ്റ്റോറിയസ് തന്റെ പ്രവർത്തനത്തിന് പ്രശസ്തി നേടി.
യുക്രെയ്നിലേക്ക് യുദ്ധ ടാങ്കുകൾ അയയ്ക്കാൻ ജർമനി കടുത്ത സമ്മർദ്ദത്തിലായതിനാൽ, മന്ത്രിസഭയുടെ നിർണായക സമയത്ത് ക്രിസ്റ്റീനെ ലാംബ്രെക്റ്റിന്റെ രാജിയെത്തുടർന്നാണ് പുതിയ മന്ത്രിയെ ചാൻസലർ ഷോൾസിന് തേടേണ്ടി വന്നത്.
2021ൽ ചാൻസലറായപ്പോൾ തന്റെ കാബിനറ്റ് ലിംഗസന്തുലിതമായി നിലനിർത്തുമെന്ന ഷോൾസിന്റെ വാഗ്ദാനത്തെ ഉയർത്തിക്കാട്ടുന്നതിനൊപ്പം മൂന്ന് വനിതാ പ്രതിരോധ മന്ത്രിമാരുള്ള ഒരു പരന്പരയും ഇതോടെ അവസാനിപ്പിക്കും.
ബോറിസ് പിസ്റ്റോറിയസ് പുതിയ ജർമൻ പ്രതിരോധ മന്ത്രിയാകും
07:26 AM Jan 18, 2023 | Deepika.com