കുവൈറ്റ് സിറ്റി: ഈ വർഷത്തെ ഇസ്രാ മിഅറാജ്, ദേശീയദിന അവധികൾ മന്ത്രിസഭാ യോഗം ചേർന്ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.
ഫെബ്രുവരി 19 നാണ് ഇസ്രാ മിഅറാജ് അവധി. ഫെബ്രുവരി 20 ന് ജോലി പുനരാരംഭിക്കും. ദേശീയ ദിന , വിമോചന ദിന അവധികൾ ഫെബ്രുവരി 25 മുതൽ 27 വരെയായിരിക്കും. ഫെബ്രുവരി 28ന് ജോലി പുനരാരംഭിക്കും. ദേശീയ ദിനത്തിന് ഇടദിവസങ്ങൾ കൂടി അവധിയാക്കി ആഴ്ച മുഴുവൻ ഓഫീസുകൾ അടച്ചിടുന്ന പതിവ് ഇക്കൊല്ലമില്ലെന്നത് ചെറു അവധിക്ക് നാട്ടിൽ പോകുന്നത് പതിവാക്കിയ പ്രവാസികൾക്കു തിരിച്ചടിയാകും.