+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിന്നുമുടിച്ച് വെട്ടുക്കിളിക്കൂട്ടം

വെ​​​ട്ടു​​​ക്കി​​​ളി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വി​​​റ​​​ങ്ങ​​​ലി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണു രാ​​​ജ​​​സ്ഥാ​​​ൻ, ഗു​​​ജ​​​റാ​​​ത്ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പാ​​​ക് അ​​​തി​​​ർ​​​ത്തി പ്ര​​​
തിന്നുമുടിച്ച് വെട്ടുക്കിളിക്കൂട്ടം
വെ​​​ട്ടു​​​ക്കി​​​ളി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വി​​​റ​​​ങ്ങ​​​ലി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണു രാ​​​ജ​​​സ്ഥാ​​​ൻ, ഗു​​​ജ​​​റാ​​​ത്ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പാ​​​ക് അ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ. പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​ടി​​​യാ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്നു. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ തു​​​ട​​​ങ്ങി​​​യ വെ​​​ട്ടു​​​ക്കി​​​ളി ആ​​​ക്ര​​​മ​​​ണം ക​​​ഴി​​​ഞ്ഞ 60 വ​​​ർ​​​ഷ​​​ത്ത​​​ിനി​​​ടി​​​യി​​​ലെ ഏ​​​റ്റ​​​വും രൂ​​​ക്ഷ​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്. ഗു​​​ജ​​​റാ​​​ത്ത്, രാ​​​ജ​​​സ്ഥാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി നാ​​​ലു ല​​​ക്ഷ​​​ത്തോ​​​ളം ഹെ​​​ക്ട​​​ർ കൃ​​​ഷി​​​യാ​​​ണ് വെ​​​ട്ടു​​​ക്കി​​​ളി​​​ക​​​ൾ ഇ​​തു​​വ​​രെ ന​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​നു​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ൽ അ​​നി​​യ​​ന്ത്രി​​ത​​മാ​​യി പെ​​​രു​​​കി​​​യ വെ​​​ട്ടു​​​ക്കി​​​ളി​​​ക്കൂ​​​ട്ട​​​ത്തെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​താ​​​യ​​​തോ​​​ടെ പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ക​​​ർ​​​ഷ​​​ക​​​രാ​​​ണു ക​​​ണ്ണീ​​​ർ​​​ക്ക​​​യ​​​ത്തി​​​ലാ​​​യ​​​ത്. സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നാ​​​മ​​​മാ​​​ത്ര​​​മാ​​​ണെ​​​ന്നും ക​​​ർ​​​ഷ​​​ക​​​ർ പ​​​രാ​​​തി​​​പ്പെ​​​ടു​​​ന്നു. വെ​​​ട്ടു​​​ക്കി​​​ളി ആ​​​ക്ര​​​മ​​​ണ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ ഫു​​​ഡ് ആ​​​ൻ​​​ഡ് അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ ഇ​​​ന്ത്യ, പാ​​​ക് സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ വേ​​​ണ്ട​​​ത്ര ഗൗ​​​ര​​​വ​​​ത്തി​​​ലെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

ഗു​​​ജ​​​റാ​​​ത്തി​​​ൽ മേ​​​യ് മു​​​ത​​​ൽ

ക​​​ഴി​​​ഞ്ഞ മേ​​​യ് മു​​​ത​​​ലേ ക​​​ർ​​​ഷ​​​ക​​​ർ കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ വെ​​​ട്ടു​​​ക്കി​​​ളി​​​ക​​​ളു​​​ടെ ശ​​​ല്യം അ​​​നു​​​ഭ​​​വി​​​ച്ചു തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. പ​​​ത്ത് കൂ​​​ട്ട​​​ങ്ങ​​​ളെ​​​ങ്കി​​​ലും പാ​​​ക് അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്ന് ഗു​​​ജ​​​റാ​​​ത്തി​​​ലും രാ​​​ജ​​​സ്ഥാ​​​നി​​​ലു​​​മാ​​​യി എ​​​ത്തി​​​യ​​​താ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കി​​​യ​​​ത്. ജൂ​​​ലൈ-​​​സെ​​​പ്റ്റം​​​ബ​​​ർ കാ​​​ല​​​യ​​​ള​​​വി​​​ലെ ഖാ​​​രി​​​ഫ് വി​​​ള​​​ക​​​ൾ​​​ക്ക് ഇ​​​വ കാ​​​ര്യ​​​മാ​​​യ നാ​​​ശം​​​വി​​​ത​​​ച്ചു. മ​​​ൺ​​​സൂ​​​ൺ നീ​​​ണ്ടു​​​നി​​​ന്ന​​​തോ​​​ടെ ഇ​​​വ വ​​ല്ലാ​​തെ ​പെ​​​രു​​​കി. തു​​​ട​​​ർ​​​ന്നാ​​​ണ് ഒ​​​ക്ടോ​​​ബ​​​ർ-​​​മേ​​​യ് സീ​​​സ​​​ണി​​​ലെ റാ​​​ബി വി​​​ള​​​ക​​​ൾ​​​ക്കു​​​മേ​​​ൽ ക​​​ന​​​ത്ത നാ​​​ശം വി​​​ത​​​യ്ക്കു​​​ന്ന​​​ത്.
ഗു​​​ജ​​​റാ​​​ത്തി​​​ൽ ക​​​ച്ച് ജി​​​ല്ല​​​യി​​​ലാ​​​ണ് ആ​​​ദ്യം ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് പാ​​​ഠ​​​ൻ, സ​​​ബ​​​ർ​​​ക്ക​​​ന്ത, ബ​​​ന​​​സ്ക്ക​​​ന്ത, മെ​​​ഹ്സേ​​​ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​ച്ചു. പാ​​​ക് അ​​​തി​​​ർ​​​ത്തി​​​യാ​​​യ ത​​​റാ​​​ഡ് താ​​​ലൂ​​​ക്കി​​​ലെ ത​​​ഖു​​​വ, ര​​​ദ്ക്ക, അ​​​ൻ​​​ട്രോ​​​ൾ, ഭ​​​ർ​​​ദാ​​​സ​​​ർ, ക​​​സ​​​വി തു​​​ട​​​ങ്ങി 10 കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ പ​​​ച്ച​​​പ്പു​​​ക​​​ളെ​​​ല്ലാം ഇ​​​വ തി​​​ന്നൊ​​​ടു​​​ക്കി. ഗു​​​ജ​​​റാ​​​ത്തി​​​ലെ 20 താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ക​​​ടു​​​ക്, ജീ​​​ര​​​കം, ഗോ​​​ത​​​മ്പ്, ആ​​​വ​​​ണ​​​ക്ക്, ജ​​​ട്രോ​​​ഫ, പ​​​രു​​​ത്തി, ഉ​​​രുള​​​ക്കി​​​ഴ​​​ങ്ങ്, തീ​​​റ്റ​​​പ്പു​​​ല്ല് തു​​​ട​​​ങ്ങി 17,000 ഹെ​​​ക്ട​​​റി​​​ലെ കൃ​​​ഷി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ മാ​​​ത്രം വെ​​​ട്ടു​​​ക്കി​​​ളി​​​ക​​​ൾ ഗു​​​ജ​​​റാ​​​ത്തി​​​ൽ തി​​​ന്നു​​ന​​​ശി​​​പ്പി​​​ച്ച​​​ത്.

1993-94നു​​​ശേ​​​ഷം ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​ക്ര​​​മ​​ണം ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണെ​​​ന്നാ​​​ണു ക​​​ർ​​​ഷ​​​ക​​​ർ പ​​​റ​​​യു​​​ന്ന​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ൽ പാ​​​ട്ട​​​കൊ​​​ട്ടി​​​യും കീ​​​ട​​​നാ​​​ശി​​​നി പ്ര​​​യോ​​​ഗി​​​ച്ചും വെ​​​ട്ടു​​​ക്കി​​​ളി​​​ക​​​ളെ തു​​​ര​​​ത്താ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ ശ്ര​​​മി​​​ച്ചു. എ​​​ന്നാ​​​ൽ, ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു​​​ള്ള കൂ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ചെ​​​റു​​​ത്തു​​​നി​​​ൽ​​​പ്പ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. പി​​​ന്നീ​​​ടാ​​​ണ് കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഉ​​​ണ​​​ർ​​​ന്ന​​​ത്. 27 സം​​​ഘ​​​ങ്ങ​​​ളെ കീ​​​ട​​​നാ​​​ശി​​​നി പ്ര​​​യോ​​​ഗ​​​ത്തി​​​നാ​​​യി നി​​​യോ​​​ഗി​​​ച്ചു. ഡി​​​സം​​​ബ​​​ർ മു​​​പ്പ​​​തു​​​വ​​​രെ ഉ​​​ത്ത​​​ര ഗു​​​ജ​​​റാ​​​ത്തി​​​ലെ ബ​​​ന​​​സ്ക​​ന്ത ജി​​​ല്ല​​​യി​​​ലെ അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം ഹെ​​​ക്ട​​​ർ പ്ര​​​ദേ​​​ശ​​​ത്ത് മാ​​​ത്രം ത​​​ളി​​​ച്ച​​​ത് 4,900 ലി​​​റ്റ​​​ർ കീ​​​ട​​​നാ​​​ശി​​​നി​​​യാ​​​ണ്. 96 ശ​​​ത​​​മാ​​​നം വീ​​​ര്യ​​​മു​​​ള്ള മ​​​ലാ​​​ത്തി​​​യോ​​​ൺ അ​​​ട​​​ക്ക​​​മു​​​ള്ള വീ​​​ര്യ​​​മേ​​​റി​​​യ കീ​​​ട​​​നാ​​​ശി​​​നി​​​യാ​​​ണ് പ്ര​​​യോ​​​ഗി​​​ച്ച​​​ത്. ബ​​​ന​​​സ്ക​​​ന്ത ജി​​​ല്ല​​​യി​​​ൽ 24,750 ഹെ​​​ക്ട​​​റി​​​ലെ കൃ​​​ഷി ന​​​ശി​​​ച്ച​​​താ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. 285 ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ 11,000 ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഹെ​​​ക്ട​​​റി​​​ന് 18,500 രൂ​​​പ വീ​​​തം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

രാ​​​ജ​​​സ്ഥാ​​​നി​​​ൽ ഇ​​​പ്പോ​​​ഴും

വെ​​​ട്ടു​​​ക്കി​​​ളി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ കെ​​​ടു​​​തി അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് രാ​​​ജ​​​സ്ഥാ​​​നി​​​ലാ​​​ണ്. ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ ആ​​​ക്ര​​​മ​​​ണം ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ക​​​യാ​​​ണ്. ശ്രീ​​​ഗം​​​ഗാ​​​ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ലെ ശ്രീ​​​ക​​​ര​​​ൺ​​​പൂ​​​ർ താ​​​ലൂ​​​ക്കി​​​ലെ നി​​​ര​​​വ​​​ധി ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​ക്ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച​​​യും വെ​​​ട്ടു​​​ക്കി​​​ളി​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ നാ​​​ശം​​​വി​​​ത​​​ച്ചു. ജോ​​​ധ്പൂ​​​ർ ജി​​​ല്ല​​​യി​​​ലെ ഡെ​​​ച്ചു മേ​​​ഖ​​​ല​​​യി​​​ലും ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​മാ​​​സം​​​വ​​​രെ 3.65 ല​​​ക്ഷം ഹെ​​​ക്ട​​​ർ പ്ര​​​ദേ​​​ശ​​​ത്ത് നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്ക്. എ​​​ന്നാ​​​ൽ, 7.17 ലക്ഷം ഹെ​​​ക്ട​​​റി​​​ലെ കൃ​​​ഷി​​​യെ​​​ങ്കി​​​ലും ന​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. 31 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.

ശ്രീ​​​ഗം​​​ഗാ​​​ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ലെ 75 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം കൃ​​​ഷി​​​യും ന​​​ശി​​​ച്ചു​​​വെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ബാ​​​ർ​​​മ​​​ർ, ചു​​​റു, ഹ​​​നു​​​മാ​​​ൻ​​​ഗ​​​ഡ്, ജ​​​യ്സാ​​​ൽ​​​മ​​​ർ, ജ​​​ലോ​​​ർ, ജോ​​​ധ്പുർ, ന​​​ഗൗ​​​ർ, സി​​​രോ​​​ഹി ജി​​​ല്ല​​​ക​​​ളി​​​ലും ക​​​ന​​​ത്ത കൃ​​​ഷി​​​നാ​​​ശ​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. രാ​​​ജ​​​സ്ഥാ​​​നി​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് ക​​​ഴി​​​ഞ്ഞ 60 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്നാ​​​ണ് ക​​​ർ​​​ഷ​​​ക​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ഹെ​​​ക്ട​​​റി​​​ന് 13,500 രൂ​​​പ​​​വീ​​​ത​​​മാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ര​​​മാ​​​വ​​​ധി ര​​​ണ്ടു ഹെ​​​ക്ട​​​ർ​​​വ​​​രെ​​​യാ​​​ണ് ഒ​​​രാ​​​ൾ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത. എ​​​ന്നാ​​​ൽ, ഒ​​​രു ഹെ​​​ക്ട​​​റി​​​ൽ ജീ​​​ര​​​കം കൃ​​​ഷി​​​ചെ​​​യ്യു​​​ന്ന​​​തി​​​ന് 80,000 രൂ​​​പ​​​യെ​​​ങ്കി​​​ലും മു​​​ട​​​ക്കു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ർ​​​ഷ​​​ക​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

നി​​​ര​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പേ​​​ടി​​​സ്വ​​​പ്നം

അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ വെ​​​ട്ടു​​​ക്കി​​​ളി​​​ശ​​​ല്യം നേ​​​രി​​​ടാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മ​​​റ്റു പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ക​​​ന​​​ത്ത​​​നാ​​​ശ​​​മാ​​​ണ് ഇ​​​വ വ​​​രു​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​ത്. 2019 ജ​​​നു​​​വ​​​രി​​​യി​​​ൽ യെ​​​മ​​​ൻ, സൗ​​​ദി അ​​​റേ​​​ബ്യ, തെ​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വെ​​​ട്ടു​​​ക്കി​​​ളി​​​ക​​​ൾ പെ​​​രു​​​കി​​​യ​​​ത് എ​​​ന്നാ​​​ണ് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ ഫു​​​ഡ് ആ​​​ൻ​​​ഡ് അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​വാ​​​ഞ്ഞ​​​തി​​​നാ​​​ൽ ഇ​​​വ ജൂ​​​ണി​​​നും ഡി​​​സം​​​ബ​​​റി​​​നു​​​മി​​​ട​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കും ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കും വ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പാ​​​ക് പ​​​ഞ്ചാ​​​ബി​​​ലും സി​​​ന്ധി​​​ലും ക​​​ന​​​ത്ത​​​നാ​​​ശ​​​മാ​​​ണ് ഇ​​​വ വി​​​ത​​​ച്ച​​​ത്.

പാ​​​ക്കി​​​സ്ഥാ​​​ൻ വേ​​​ണ്ട​​​വി​​​ധം പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്കു​​​ക​​​യോ ഇ​​​ന്ത്യ​​​യെ യ​​​ഥാ​​​സ​​​മ​​​യം വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​ഞ്ഞ​​​താ​​​ണു വി​​​ന​​​യാ​​​യ​​​തെ​​​ന്നു ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, വെ​​​ട്ടു​​​ക്കി​​​ളി​​​ക​​​ളെ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ ഫു​​​ഡ് ആ​​​ൻ​​​ഡ് അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (എ​​ഫ്ഒ​​എ)​​സാ​​​ധാ​​​ര​​​ണ​​​യാ​​​യി ആ​​​റ് ആ​​​ഴ്ച​​​മു​​​മ്പ് ആ​​​ക്ര​​​മ​​​ണ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കാ​​​റു​​​ണ്ട്.

കി​​​ഴ​​​ക്ക​​​ൻ ആ​​​ഫ്രി​​​ക്ക​​​യി​​​ലും വെ​​​ട്ടു​​​ക്കി​​​ളി​​​ക​​​ൾ പേ​​​ടി​​​സ്വ​​​പ്ന​​​മാ​​​ണ്. കെ​​​നി​​​യ, സൊ​​​മാ​​​ലി​​​യ, എ​​​ത്യോ​​​പ്യ, സു​​​ഡാ​​​ൻ, ജി​​​ബൂ​​​ട്ടി, എ​​​റി​​​ട്രി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഇ​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ട്. ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ​​​യെ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. സൗ​​ദി അ​​റേ​​ബ്യ​​യി​​ലും മ​​റ്റി​​ട​​ങ്ങ​​ളി​​ലും വെ​​ട്ടു​​ക്കി​​ളി​​ക​​ള്‍ മു​​ട്ട​​യി​​ടു​​ന്ന​​തി​​ലും വി​​രി​​യു​​ന്ന​​തി​​ലും ഭ​​യാ​​ന​​ക​​മാ​​യ രീ​​തി​​യി​​ല്‍ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി​​രി​​ക്കു​​ന്നു​​വെ​​ന്ന് മു​​ന്ന​​റി​​യി​​പ്പു​​ക​​ളു​​ണ്ട്. യെ​​മ​​നി​​ലെ ചെ​​ങ്ക​​ട​​ൽ തീ​​ര​​ത്തും വെ​​ട്ടു​​ക്കി​​ളി കൂ​​ട്ട​​ങ്ങ​​ൾ രൂ​​പം കൊ​​ള്ളു​​ന്നു​​വെ​​ന്നാ​​ണ് എ​​ഫ്ഒ​​എ നിരീ​​ക്ഷി​​ക്കു​​ന്ന​​ത്.

ഷി​​സ്റ്റോ​​സ​​ർ​​ക്ക ഗ്രി​​ഗേ​​റി​​യ എ​​ന്ന​​യി​​നം വെ​​ട്ടു​​കി​​ളി​​ക​​ളാ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍ വ​​ഴി രാ​​ജ​​സ്ഥാ​​നി​​ലും ഗു​​ജ​​റാ​​ത്തി​​ലും വ​​ന്നി​​റ​​ങ്ങി​​യി​​ട്ടു​​ള്ള​​ത്. ഇ​​ന്ത്യ​​യി​​ൽ 1926-31 കാ​​ല​​ത്ത് വെ​​ട്ടു​​ക്കി​​ളി ആ​​ക്ര​​മ​​ണ​​ത്തി​​ൽ 10 കോ​​ടി ഹെക്ടറിലെ വി​​ള​​ക​​ൾ ന​​ശി​​ച്ചി​​രു​​ന്നു. 1959-62 കാ​​ല​​ത്ത് 50 ല​​ക്ഷം രൂ​​പ​​യു​​ടേ​​യും നാ​​ശ​​മു‌​​ണ്ടാ​​യി. പി​​ന്നീ​​ട് 1946, 1955, 1978, 1993, 2007 വ​​ർ​​ഷ​​ങ്ങ​​ളി​​ലും ഇ​​വ നാ​​ശം വി​​ത​​ച്ചി​​രു​​ന്നു.


ഒ​​​രു​​​ദി​​​വ​​​സം തി​​​ന്നു​​​ന്ന​​​ത് 35,000 പേ​​​രു​​​ടെ ഭക്ഷ​​​ണം

ക​​​ണ്ണി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ല്ലാം തി​​​ന്നു​​​തീ​​​ർ​​​ക്കു​​​ന്ന മ​​​ഹാ​​​മാ​​​രി​​​യാ​​​ണ് വെ​​​ട്ടു​​​ക്കി​​​ളി​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ. ചെ​​​റി​​​യ ഒ​​​രു കൂ​​​ട്ട​​​ത്തി​​​ൽ​​​പ്പോ​​​ലും നാ​​​ലു കോ​​​ടി വെ​​​ട്ടി​​​ക്കി​​​ളി​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ഇ​​​വ ഒ​​​രു ദി​​​വ​​​സം 35,000 പേ​​​രു​​​ടെ ഭ​​​ക്ഷ​​​ണ​​​ത്തി​​​നു തു​​​ല്യ​​​മാ​​​യ ആ​​​ഹാ​​​രം അ​​​ക​​​ത്താ​​​ക്കും. പ​​​ത്ത് ആ​​​ന​​​ക​​​ളോ 25 ഒ​​​ട്ട​​​ക​​​ങ്ങ​​​ളോ തി​​​ന്നു​​​ന്ന​​​ത്ര​​​യും വെ​​​ട്ടി​​​ത്തി​​​ന്നു​​​മെ​​​ന്നാ​​​ണ് വി​​​ദ​​​ഗ്ധ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​ല​​​ക​​​ൾ, പൂ​​​ക്ക​​​ൾ, പ​​​ഴ​​​ങ്ങ​​​ൾ, വി​​​ത്തു​​​ക​​​ൾ, ചെ​​​ടി​​​ക​​​ളു​​​ടെ തൊ​​​ലി, കൂ​​​മ്പ്,മൊ​​ട്ട് തു​​​ട​​​ങ്ങി​​​യ സ​​​സ്യ​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​ല്ലാം ഇ​​​വ തി​​​ന്നു ​മു​​​ടി​​​ക്കും. കൂ​​​ടാ​​​തെ കൂ​​​ട്ട​​​മാ​​​യി സ​​​സ്യ​​​ങ്ങ​​​ളി​​​ൽ പ​​​റ്റി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ചെ​​​ടി​​​ക​​​ൾ ഒ​​​ടി​​ഞ്ഞു​​​പോ​​​കു​​​ന്ന​​​തും പ​​​തി​​​വാ​​​ണ്.

ചി​​​ല​​​പ്പോ​​​ൾ 200 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​ല​​​യം​​​ചെ​​​യ്യാ​​​ൻ​​​മാ​​​ത്രം ശേ​​​ഷി​​​യു​​​ള്ള കൂ​​​ട്ട​​​ങ്ങ​​​ളാ​​​യി വെ​​​ട്ടു​​​ക്കി​​​ളി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടും. ദി​​​വ​​​സേ​​​ന 150 കി​​​ലോ​​​മീ​​​റ്റ​​​റെ​​​ങ്കി​​​ലും പ​​​റ​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള​​​വ​​​യാ​​​ണ് വെ​​​ട്ടു​​​ക്കി​​​ളി​​​ക​​​ൾ. ഒ​​​രെ​​​ണ്ണം ദി​​​വ​​​സം 150 മു​​​ട്ട​​​ക​​​ളെ​​​ങ്കി​​​ലും ഇ​​​ടും. ഈ​​​ർ​​​പ്പ​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​വ ന​​​ശി​​​ക്കാ​​​തെ വി​​​രി​​​യും. ഇ​​​ന്ത്യ​​​യി​​​ൽ മ​​​ൺ​​​സൂ​​​ൺ നീ​​​ണ്ടു​​​നി​​​ന്നതി​​​നാ​​​ലാ​​​ണ് ഇ​​​ക്കു​​​റി മു​​​ട്ട​​​ക​​​ൾ ധാ​​​രാ​​​ള​​​മാ​​​യി വി​​​രി​​​ഞ്ഞ​​​തും ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​യ​​​തും.

മു​​​ട്ട​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു​​​ള്ള ഒ​​​രു മാ​​​ർ​​​ഗം. രാ​​​ത്രി ഇ​​​വ ത​​​മ്പ​​​ടി​​​ക്കു​​​ന്ന ഇ​​​ട​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​വേ​​​ണം മു​​​ട്ട​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കാ​​​ൻ. വീ​​​ര്യം​​​കൂ​​​ടി​​​യ കീ​​​ട​​​നാ​​​ശ​​​ിനി​​​യാ​​​ണ് ഇ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ വി​​​ള​​​ക​​​ളി​​​ൽ വീ​​​ഴാ​​​തെ ശ്ര​​​ദ്ധി​​​ക്ക​​​ണം. ഇ​​​തെ​​​ല്ലാ​​​മാ​​​ണു വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ.

സംസ്ഥാന പര്യടനം / സി.​​കെ. കു​​ര്യാ​​ച്ച​​ൻ