അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ മലയാളം മിഷൻ ക്ലാസുകൾ ആരംഭിച്ചു. സെന്റർ അങ്കണത്തിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തോടെയായിരുന്നു സൗജന്യ മലയാള ഭാഷാ പഠനക്ലാസുകൾക്ക് തുടക്കം കുറിച്ചത്.
സെന്റർ വൈസ് പ്രസിഡന്റ് ഹിദായത്തുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ സൂരജ് പ്രഭാകർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഡോ. ഹസീന ബീഗം , മാധ്യമപ്രവർത്തകൻ സി. പി. സൈതലവി, മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. കെ. അബ്സുൽ സലാം, ട്രഷറർ ഷിഹാബുദ്ദീൻ, മലയാളം മിഷൻ കോർഡിനേറ്റർ ധനേഷ് കുമാർ, കഐംസിസി വൈസ് പ്രസിഡന്റ് അഷറഫ് പൊന്നാനി, സുന്നി സെന്റർ സെക്രട്ടറി അബ്ദുള്ള നദ്വി, പി. ടി. റഫീഖ് എന്നിവർ സംസാരിച്ചു.
മലയാളം മിഷൻ കണിക്കൊന്ന പാഠപുസ്തകവും കൈപുസ്തകവും മലയാളം മിഷൻ അധ്യാപിക അഷിത നസീറിന് ചെയർമാൻ സൂരജ് പ്രഭാകർ കൈമാറി.
മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ കീഴിൽ ആരംഭിക്കുന്ന എഴുപതിനാലാമത്തെ സെന്ററാണ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ആരംഭിച്ചിരിക്കുന്നത്. ആദ്യബാച്ചിൽ നൂറോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേര് രജിസ്റ്റർ ചെയ്യുന്നതിന് 02 6424488/ 050 7739565/ 054 4352152 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .